മോദിയെ പുകഴ്ത്തി സംസാരിച്ചെന്ന ആരോപണം നിഷേധിച്ച് നടന്‍ ടിനി ടോം. ഫേസ്ബുക്ക് ലൈവിലൂടെയാണ് ടിനി ടോം നിലപാട് വ്യക്തമാക്കിയത്.

ടിനിയുടെ വാക്കുകള്‍:

”സംഘപരിവാര്‍ പ്രചരണം തികച്ചും വാസ്തവ വിരുദ്ധമാണ്. അങ്ങനെയൊരു കാര്യം ഞാന്‍ പറഞ്ഞിട്ടില്ല. എനിക്ക് രാഷ്ട്രീയമില്ല. എന്നെ ഇഷ്ടപ്പെടുന്നവര്‍ തെറ്റിദ്ധരിക്കരുതെന്ന് അപേക്ഷിക്കുന്നു.”

സംഘികളുടെ വ്യാജപ്രചരണം ഇതായിരുന്നു: ഇന്ത്യ യഥാര്‍ഥ ഇന്ത്യ ആയത് മോദിജി പ്രധാനമന്ത്രി ആയതിനുശേഷമാണ്. അന്ധമായ ബിജെപി വിരോധം കാരണം പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹം ചെയ്ത നല്ലകാര്യങ്ങളെ പോലും അംഗീകരിക്കാന്‍ തയാറാകുന്നില്ല’.

ഉളിയന്നൂര്‍ തച്ചന്‍ എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ടിനി ടോം മോദിയെ പുകഴ്ത്തി സംസാരിച്ചുവെന്നായിരുന്നു സംഘിപ്രചരണം.