ഇടുക്കി ജില്ലയിലെ പിഡബ്ലുഡിയ്ക്ക് കീഴിലുള്ള മോശം അവസ്ഥയിലെ റോഡുകള്‍ ഓഗസ്റ്റ് 15നകം ഗതാഗതയോഗ്യമാക്കാന്‍ മന്ത്രി.ജി.സുധാകരന്‍ ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.
ജില്ലയിലെ പൊതുമരാമത്ത് ജോലികള്‍ ദ്രുതഗതിയിലാക്കാന്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും വകുപ്പിലെ ഉദ്യോഗസഥരുടെയും അവലോകന യോഗത്തിലാണ് മന്ത്രി ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
സാധാരണഗതിയില്‍ മഴയ്ക്ക് ശേഷം നല്‍കാറുള്ള ഫണ്ട് അറ്റകുറ്റ പണിക്കായി ഇപ്പോള്‍ നല്‍കുകയാണ് എന്നും എഞ്ചിനീയര്‍മാര്‍ സൈറ്റുകളില്‍ കൂടുതല്‍ കാര്യക്ഷമമായ മേല്‍നോട്ടത്തിലൂടെ ജോലികള്‍ സമയബന്ധിതമായി തീര്‍ക്കണം എന്നും മന്ത്രി നിർദേശിച്ചു.
തൊടുപുഴ റെസ്റ്റ്ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ മന്ത്രി എം.എം മണി, അഡ്വ.ജോയ്‌സ് ജോര്‍ജ് എം.പി, എം.എല്‍.എമാരായ എസ്.രാജേന്ദ്രന്‍, പി.ജെ ജോസഫ്, റോഷി അഗസ്റ്റിന്‍ എന്നിവരും ഉദ്യോഗസ്ഥരും പങ്കെടുത്തു.

Get real time update about this post categories directly on your device, subscribe now.