ജെസ്‌നയെ കാണാതായിട്ട് മാസങ്ങള്‍ക്ക് പിന്നിട്ടെങ്കിലും ഇതുവരെ എവിടെയാണെന്ന് കണ്ടെത്താന്‍ സാധിച്ചില്ല. അന്വേഷണം ഈര്‍ജിതമായി നടക്കുമ്പോഴാണ് ആറ് യുവാക്കളിലേക്ക് സംശയം നീങ്ങുന്നത്. യുവാക്കളുടെ ഫോണ്‍വിളികളാണ് സംശയത്തിന്റെ നിഴലിലെത്തിച്ചത്.

നിലവിൽ 10 ടീമുകളായി തിരിഞ്ഞാണ് പോലീസ് ജെസ്ന കേസ് അന്വേഷിക്കുന്നത്. അതോടൊപ്പം തന്നെ അന്യ സംസ്‌ഥാനങ്ങളിലെ അന്വേഷണം ഊർജിതമാക്കിയത്തിന്റെ ഭാഗമായി ജെസ്‌നയുടെ ചിത്രമുള്ള പുതിയ പോസ്റ്ററുകൾ വിവിധ നഗരങ്ങളിൽ പോലീസ് പതിച്ചിട്ടുണ്ട്.

മാര്‍ച്ച് 22ന് രാവിലെ 10 മണിയോടെയാണ് മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജസ്നയെ കാണാതായത്. മുണ്ടക്കയം പുഞ്ചവയലിലെ പിതൃസഹോദരിയുടെ വീട്ടിലെക്ക് പോകാനായി മുക്കൂട്ടുതറ ടൗണില്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ ജസ്‌നയെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്ന.