ആദ്യ പകുതിയില്‍ ഫ്രാന്‍സ് മുന്നേറ്റം; സ്വന്തം പി‍ഴവില്‍ തലകുനിച്ച് ക്രൊയേഷ്യ(2-1)

വീണ്ടും ഫ്രാന്‍സ്. പെനാല്‍ട്ടിയില്‍ ഫ്രാന്‍സിന്‍റെ തിരിച്ച് വരവ്.കലാശ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സ് മുന്നിട്ട് നില്‍ക്കുന്നു.

38 ആം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടിയില്‍ ഗ്രീസ്മാനാണ് ഫ്രാന്‍സിനെ രണ്ടാം ഗോളിലേക്ക് നയിച്ചത്. 18 ആം മിനുട്ടിലെ ഗ്രീസ്മാന്‍റെ ഫ്രീകിക്കിലൂടെ ഫ്രാന്‍സ് ഗോള്‍ നേടി കുതിപ്പ് തുടങ്ങിയെങ്കിലും 28 ആം മിനുട്ടില്‍ തിരിച്ചടിച്ച് ക്രൊയേഷ്യ പോരാട്ടം സമനിലയിലാക്കി. മാന്‍സുകിച്ചിന്‍റെ സെല്‍ഫ് ഗോളിലൂടെയാണ് ഫ്രാന്‍സ് അക്കൗണ്ട് തുറന്നതെങ്കില്‍ പെരിസിച്ചാണ് ക്രൊയേഷ്യക്ക് വേണ്ടി ഗോള്‍ സമ്മാനിച്ചത്.

അട്ടിമറി വിജയത്തിനും അപ്രതീക്ഷിത പരാജയത്തിനും വേദിയായ റഷ്യന്‍ ലോകകപ്പിന് ഇന്ന് പരിസമാപ്തി കുറിക്കും.

1998 ലോകകപ്പിലെ രണ്ട് സുവര്‍ണ ടീമുകളാണ് 20 വര്‍ഷത്തിനുശേഷം കിരീടത്തിനായി പോരാടുന്നതെന്നതാണ് ഇത്തവണത്തെ ഫൈനലിന്റെ പ്രത്യേകത. 1998ലാണ് ഫ്രാന്‍സ് ആദ്യമായി ഫൈനലില്‍ എത്തിയതും കിരീടം സ്വന്തമാക്കിയതും. അതേ ലോകകപ്പിലാണ് ക്രൊയേഷ്യ അവരുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്ന സെമി പ്രവേശനം നടത്തിയത്.

1966ലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ചാണ് ഫിഫ റാങ്കിംഗിലെ ഇരുപതാം സ്ഥാനക്കാരായ ക്രൊയേഷ്യ ഫൈനലില്‍ എത്തിയത്. റാങ്കിംഗില്‍ 12ാം സ്ഥാനക്കാരായ ഇംഗ്ലണ്ടിന്റെ ചങ്കു പിളര്‍ത്തിയ വിജയം, അധിക സമയത്തെ കളി കൊണ്ടാണ് ക്രൊയേഷ്യ സ്വന്തമാക്കിയത്.

കന്നിലോകകപ്പ് ഫൈനല്‍ പ്രതീക്ഷിച്ചെത്തിയ ബെല്‍ജിയത്തെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 1-0നു കീഴടക്കിയാണ് ഫ്രാന്‍സ് ഫൈനലില്‍ എത്തിയത്.

അതോടെ ലോകകപ്പ് ഫുട്ബോളില്‍ ബെല്‍ജിയത്തിന്റെ സ്വപ്നതുല്യമായ കുതിപ്പ് സെമി ഫൈനലില്‍ തകര്‍ന്നു. ഇതു രണ്ടാം തവണയാണ് ബെല്‍ജിയം സെമിയില്‍ വീഴുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News