അഞ്ചലില്‍ ഇതരസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തില്‍ കൊലകുറ്റത്തിന് കേസ്സ്. അഞ്ചല്‍ സ്വദേശി ശശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് സദാചാര ഗുണ്ടകളുടെ ആക്രമണത്തിൽ മർദ്ദനമേറ്റ ബംഗാള്‍ സ്വദേശി മണിക് റോയിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കാണ് ജോലി സ്ഥലത്ത് വച്ച് കുഴഞ്ഞ് വീണ് മണിക് റോയ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായി.
ജൂണ്‍ 24 നാണ് അഞ്ചല്‍ ജംഗ്ഷനില്‍ വച്ച് മണിക് റോയിക്ക് മര്‍ദ്ദനമേല്‍ക്കുന്നത്. സമീപത്തെ കടയില്‍ നിന്ന് കോഴിയുമായി പോകുകയായിരുന്ന മണിക്കിനെ നാട്ടുകാര്‍ തടഞ്ഞ് വച്ച് കഴുത്തിലും തലയിലും അടിച്ചു.
കോഴി മോഷ്ടിച്ചെന്നായിരുന്നു ആരോപണം. മൂക്കിലൂടെ രക്തസ്രാവമുണ്ടായ മണിക് തുടര്‍ ചികിത്സ തേടിയിരുന്നില്ല. മണിക്കിനെ അന്ന് മര്‍ദ്ദിച്ച ശശീന്ദ്രകുറുപ്പ് ആസിഫ് എന്നിവര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു. ആസിഫാനായി പൊലീസ് തെരച്ചില്‍ ശക്തമാക്കി.
Get real time update about this post categories directly on your device, subscribe now.