മലയാളികളുടെ പ്രിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളക്കര കടന്ന് അങ്ങ് ബോളീവുഡില്‍ എത്തി നില്‍ക്കുകയാണ് താരത്തിന്‍റെ പ്രതിഭ. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും തിരക്കഥയൊരുക്കുന്ന പുതിയ ചിത്രത്തിലാണ്, ദുല്‍ഖര്‍ ഇനി എത്തുന്നത്. ചിത്രത്തില്‍ ഡി ക്യുവിനൊപ്പമെത്തുന്നത് ആനന്ദം ഫെയിം അരുണ്‍ കുര്യനാണ്.

ചിത്രത്തില്‍ ഒരു പെയിന്‍റിങ്ങ് തൊ‍ഴിലാളിയുടെ വേഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്. ദുല്‍ഖറിന്‍റെ അനിയനായാണ് അരുണ്‍ കുര്യനെത്തുകയാണ്. ചിത്രത്തില്‍ നായികയെ തീരുമാനിച്ചിട്ടില്ല. കര്‍വാനും സോയാ ഫാക്ടറുമാണ് ദുല്‍ഖറിന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

ഇതിന് ശേഷമായിരിക്കും പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തിനായി താരം എത്തുക.