കോഴിക്കോട്: സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതം വര്‍ധിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദസര്‍ക്കാറിനോട് ആവശ്യപെടും.

ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സംഘം ഈ മാസം 19ന് പ്രധാനമന്ത്രിയെ കാണുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമന്‍ അറിയിച്ചു.

ഭക്ഷ്യസുരക്ഷ നിയമം നടപ്പിലാക്കിയതോടെ സംസ്ഥാനത്തിന് ലഭിക്കുന്ന അരിവിഹിതത്തില്‍ കുറവുണ്ട്. നിലവില്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പെട്ടവര്‍ക്ക് മാത്രമെ 5 കിലോ അരി ലഭിക്കുന്നുഉള്ളു.

അരിവിഹിതം വര്‍ധിപ്പിച്ച് എല്ലാവര്‍ക്കും 5 കിലോ അരി ലഭ്യമാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഇതിനായി അരിവിഹിതം വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപെടും. സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകള്‍ക്കും ഏകീകൃത നിറംകൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

സപ്ലെക്കോ എല്ലാ താലൂക്കുകളിലും ഓണ ചന്തകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.