കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ച് വര്‍ഷം തടവ് ശിക്ഷ ലഭിച്ച ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ കേസ് ജോധ്പൂര്‍ കോടതി ഇന്ന് പരിഗണിക്കും.

സല്‍മാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ജോധ്പുരിലെ സിജെഎം കോടതി അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചിരുന്നു.എന്നാല്‍ രണ്ടു ദിവസത്തിനുശേഷം കര്‍ശനമായ ഉപാധികളോടെ കോടതി സല്‍മാന്‍ ഖാന് ജാമ്യം അനുവദിച്ചു.

50,000 രൂപയുടെ ബോണ്ടും 25,000 രൂപയുടെ രണ്ട് ആള്‍ജാമ്യവും നല്‍കിയാണ് സല്‍മാന്‍ ജാമ്യത്തിലിറങ്ങിയത്. കൂടാതെ രാജ്യം വിട്ടു പുറത്തുപോകരുതെന്ന് കോടതി നിര്‍ദേശവും നല്‍കിയിരുന്നു.