സ്ത്രീധനത്തെച്ചൊല്ലി നിരന്തരം പീഡിപ്പിച്ചു; അനിസിയയുടെ മരണം കൊലപാതകമെന്ന് മാതാപിതാക്കള്‍; ഭര്‍ത്താവ് അറസ്റ്റില്‍

ദില്ലിയിലെ എയർഹോസ്റ്റസ് അനിസിയ ബത്രയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അറസ്ററിലായി. സ്ത്രീധനപീഡന നിരോധന നിയമപ്രകാരമാണ് ഭര്‍ത്താവ് മായങ്ക് സിംഗ്‌വിയെ അറസ്റ്റ് ചെയ്തത്.

അതിനിടെ തങ്ങളുടെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും, കൊലപാതകമാണെന്നും ആരോപിച്ചു അനിസിയയുടെ മാതാപിതാക്കള്‍ രംഗത്തെത്തി. സ്ത്രീധനത്തിന്‍റെ പേരില്‍ മകളെ ഭര്‍ത്താവ് ഉപദ്രവിക്കാറുണ്ടായിരുന്നെന്നു വ്യക്തമാക്കി ക‍ഴിഞ്ഞ ദിവസം അനീസിയയുടെ പിതാവ് പൊലിസില്‍ പരാതി നല്കിയിരുന്നു.

ഇതിനു പിന്നാലെയാണ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ഇവര്‍ ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് താന്‍ മരിക്കാന്‍ പോകുകയാണെന്ന് ഭര്‍ത്താവിന്‍റെ മൊബെെലിലേക്ക് മെസേജ് അയച്ച് അനീസിയ പാഞ്ച്ശീൽ പാർക്കിലെ വീട്ടിലെ ടെറസിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്‌തത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here