കുമ്പസാരക്കേസ്: യുവതിയുമായുണ്ടായത് ഉഭയസമ്മതത്തോടെയുള്ള സൗഹൃദ ബന്ധമെന്ന് വെെദികര്‍ ; മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കുമ്പസാരക്കേസില്‍ വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഒന്നാം പ്രതിയായ ഫാദര്‍ എബ്രഹാം വര്‍ഗീസ് കഴിഞ്ഞ ശനിയാഴ്ചയും, നാലാം പ്രതിയായ ഫാദര്‍ ജെയ്‌സ് കെ ജോര്‍ജ്ജ് ഇന്നലെയുമാണ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

വേട്ടമൃഗത്തെ പോലെ പെരുമാറിയെന്ന ഹൈക്കോടതി പരാമര്‍ശം നീക്കണമെന്നും, യുവതിയുമായുണ്ടായത് ഉഭയസമ്മതത്തോടെയുള്ള സൗഹൃദ ബന്ധം മാത്രമാണെന്നും വൈദികര്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന വൈദികരുടെ ആവശ്യം സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തുടര്‍ന്ന് ഹര്‍ജി ഇന്ന് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

വൈദികര്‍ക്ക് പ്രത്യേക പരിഗണന നല്‍കി ജാമ്യം നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടും. സംസ്ഥാന സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകര്‍ സുമന്‍ ചക്രവര്‍ത്തിയും നാരായണനുമാണ് ഹാജരാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News