അഞ്ചു ദിവസം കൊണ്ട് ഫേസ്ബുക്കില്‍ 15 ലക്ഷം കാഴ്ചക്കാരുമായി മുന്നേറുകയാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍.

മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആരാധകര്‍ക്കായി പങ്കുവച്ചത്.

 

അനൂപ് മേനോന്‍, മിയ എന്നിവര്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രം ഒരു പ്രണയ കഥയാണ്. സൂരജ് തോമസ് ഒരുക്കുന്ന ചിത്രത്തിലെ അതി മനോഹരമായ രണ്ടു പ്രണയ ഗാനങ്ങള്‍ ആസ്വാദകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു.

‘നീല നീല മിഴികളോ..’, ‘മറയത്തൊളി കണ്ണാല്‍..’ എന്നു തുടങ്ങുന്ന ഗാനങ്ങളും സോഷ്യല്‍മീഡിയയില്‍ ഹിറ്റാണ്. ജയചന്ദ്രന്‍ ഈണമിട്ട ഈ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്.