കൊച്ചി: കാമ്പസുകളിലെ അക്രമ രാഷ്ട്രീയത്തിന്റെ ഇരയാണ് അഭിമന്യു എന്ന് ഹൈക്കോടതി.
കലാലയ രാഷ്ട്രീയത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും കൊലപാതകം ദുഃഖകരമെന്നും കോടതി പരാമര്‍ശിച്ചു.
കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി യാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. അഭിമന്യു കൊലപാതകത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഹര്‍ജി. സര്‍ക്കാര്‍ കോളേജില്‍ നടന്ന കൊലപാതകം ദുഃഖകരമാണെന്ന് ഹൈക്കോടതി പറഞ്ഞു .
ഇനി ഒരു ജീവന്‍ പോലും കാമ്പസ് രാഷ്ട്രീയത്തിന്റെ പേരില്‍ നഷ്ടമാകരുത്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് മഹാരാജാസില്‍ നടന്നതെന്നും വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് പറഞ്ഞു.
കോളേജുകളിലെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കണം. കാമ്പസുകള്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് മാത്രമുള്ളതല്ല. അസഹിഷ്ണുതയാണ് സംഘര്‍ഷത്തിന് കാരണമെന്നും കോടതി വിമര്‍ശിച്ചു.
മഹാരാജാസില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കാമ്പസിലെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.
കേസ് മൂന്നാഴ്ചയ്ക്കുശേഷം പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here