ലയണല്‍ മെസിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അര്‍ജന്റീന പ്രതിരോധ താരമായിരുന്ന നിക്കോളാസ് ബര്‍ഡിസോ. മെസി ദൈവമല്ല, ചെകുത്താനാണെന്ന് നിക്കോളാസ് തുറന്നടിച്ചു.

നിക്കോളാസ് പറഞ്ഞത് ഇങ്ങനെ:

”2011ല്‍ ഞാനും മെസിയും തമ്മില്‍ ലോക്കര്‍ റൂമില്‍ കായികമായി ഏറ്റുമുട്ടിയിരുന്നു.

ഇതിന് ശേഷം ടീമില്‍ നിന്ന് തന്നെ അവഗണിച്ചതിലും പുറത്താക്കിയതിലും മെസിക്ക് കൃത്യമായ പങ്കുണ്ട്. 49 മത്സരത്തില്‍ അര്‍ജന്റീനയുടെ ജേഴ്‌സി അണിഞ്ഞ എനിക്ക് പിന്നീട് ഒരിക്കല്‍ പോലും ദേശീയ ടീമില്‍ കളിക്കാനായില്ല.”

മെസിയുടെ പകയാണ് തന്റെ കരിയര്‍ നശിപ്പിച്ചതെന്നും നിക്കോളാസ് ആരോപിച്ചു.

നേരത്തെ മെസിയ്‌ക്കെതിരെ ആരോപണവുമായി ക്രൊയേഷ്യന്‍ താരം ഇവാന്‍ റാക്കിട്ടിച്ചും രംഗത്തെത്തിയിരുന്നു. കളിക്കളത്തില്‍ മെസി തനിക്കെതിരെ മോശമായ രീതിയിലാണ് പെരുമാറിയതെന്നാണ് ഇവാന്റെ ആരോപണം.