അഭിമന്യു വധം; എസ്ഡിപിഐ പ്രവർത്തകരുടെ ഹര്‍ജി തള്ളി; ആവശ്യമെങ്കില്‍ സ്ത്രീകളേയും ചോദ്യം ചെയ്യാം; അന്വേഷണത്തിൽ ഇടപെടാനാവില്ലെന്ന് കോടതി

അഭിമന്യു കൊലക്കേസിൽ വേട്ടയാടൽ ആരോപിച്ച് എസ് ഡി പി ഐ പ്രവർത്തകരുടെ ബന്ധുക്കൾ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി . അന്വേഷണത്തിൽ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജികൾ തള്ളിയത് .

കൈവെട്ട് കേസിലെ പ്രതികൾക് അഭിമന്യു വധത്തിൽ പങ്കുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു . സ്ത്രീകളെ ചോദ്യം ചെയ്യരുതെന്ന ഹർജിക്കാരുടെ വാദവും കോടതി അംഗീകരിച്ചില്ല .

കേസിൽ അറസ്റ്റിലായ എസ് ഡി പി ഐ പ്രവർത്തകരുടെ ഭാര്യമാർ ഉൾപ്പെടെയുള്ള ബന്ധുക്കളാണ് വേട്ടയാടൽ ആരോപിച്ച് കോടതിയെ സമീപിച്ചത്. വാദത്തിനിടെ കേസ് സംബന്ധിച്ച സുപ്രധാന വിവരങ്ങൾ പോലീസ് കോടതിയെ അറിയിച്ചു.

കൈവെട്ട് കേസിലെ പ്രതികൾക്ക് അഭിമന്യു വധവുമായി ബന്ധമുണ്ട്. കൈവെട്ട് കേസിലെ പതിമൂന്നാം പ്രതി മനാഫാണ് ഗൂഢാലോചനയിലെ പ്രധാനി .

പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചത് പള്ളുരുത്തി സ്വദേശി ഷമീറാണ് . ഇരുവരും ഒളിവിലാണെന്നും പോലീസ് കോടതിയെ അറിയിച്ചു . അന്വേഷണം തടസ്സപ്പെടുത്താൻ എസ് ഡി പി ഐ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇത്തരം ഹരജികളെന്നും പോലീസ് ചൂണ്ടിക്കാട്ടി .

ഭാര്യമാരുടെ ഫോണുകൾ ഉപയോഗിച്ചാണ് പ്രതികൾ പരസ്പരം ബന്ധപ്പെട്ടതും ഗൂഢാലോചന നടത്തിയതും . സ്ത്രീകളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യേണ്ടി വരുമെന്നും പോലീസ് കോടതിയെ അറിയിച്ചു .

സ്ത്രീകളെ ചോദ്യം ചെയ്യുരുതെന്ന ഹർജിക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പോലീസ് അതിര് കടന്നു വെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.

അന്വേഷണത്തിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് എസ് ഡി പി ഐ ക്കാരുടെ ഹർജികൾ ഹൈക്കോടതി തള്ളിയത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News