മൂന്നാം ഏകദിനം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ബാറ്റ്‌ചെയ്യുന്നു; ടോസ് നേടിയ ഇംഗ്ലണ്ട് ബോളിങ് തിരഞ്ഞെടുത്തു

ഇംഗ്ലണ്ടിനെതിരെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ ആദ്യം ഇന്ത്യ ചെയ്യുന്നു. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഒയിന്‍ മോര്‍ഗന്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്തു.

പരമ്പര നേടാന്‍ ഇരുവര്‍ക്കും വിജയം അനിവാര്യമാണ്. മത്സരത്തില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുക.

ബോളര്‍മാരായ സിദ്ധാര്‍ഥ് കൗള്‍, ഉമേഷ് യാദവ് എന്നിവര്‍ക്ക് പകരം ഷാര്‍ദുല്‍ താക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ കളിക്കും.

ആദ്യ രണ്ട് മത്സരങ്ങളില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെപോയ ലോകേഷ് രാഹുലിന് പകരം ദിനേഷ് കാര്‍ത്തികും ടീമില്‍ ഇടം നേടി.

ഇംഗ്ലണ്ട് ടീമില്‍ ജേസണ്‍ റോയിക്ക് പകരം ജെയിംസ് വിന്‍സിനെയും ഉള്‍പ്പെടുത്തി. മൂന്നു മത്സരങ്ങളുള്ള പരമ്പരയില്‍ രണ്ട് ടീമുകള്‍ക്കും ഓരോ വിജയം വീതമാണുള്ളത്.

ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന് ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ 86 റണ്‍സിന് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News