സ്വാമി അഗ്നിവേശിനെതിരെ ബിജെപി അ‍ഴിഞ്ഞാട്ടം; നടുറോഡിലിട്ട് ക്രൂരമര്‍ദ്ദനം; വീഡിയോ

സാമൂഹ്യപ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിനു നേരെ ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ആക്രമണം.

ജാര്‍ഖണ്ഡിലെ പകൂര്‍ ജില്ലയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ സ്വാമി അഗ്‌നിവേശിനു നേരെ ജയ് ശ്രീറാം എന്ന മുദ്രാവാക്യം വിളികളുമായി ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു. തന്നെ ആക്രമിക്കാനുണ്ടായതിന്റെ കാരണം എന്താണെന്നറിയില്ലെന്ന് അഗ്‌നിവേശ് മാധ്യമങ്ങളോട് പറഞ്ഞു.

ജാര്‍ഖണ്ഡിലെ പകൂര്‍ ജില്ലയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സ്വാമി അഗ്‌നിവേശിനു നേരെ ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചു വിട്ടത്.

സ്വാമി അഗ്‌നിവേശിന് നേരെ കരിങ്കൊടി കാണിച്ച സംഘം അദ്ദേഹത്തിന്റെ തലപ്പാവ് വലിച്ചൂരാനും വസ്ത്രം കീറാനും ശ്രമിച്ചു. സംഘര്‍ഷത്തിനിടെ നേരിയ പരിക്കേറ്റ അഗ്‌നിവേശിനെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. പരിപാടിയില്‍ പങ്കെടുക്കാനായി ഇന്ന് ഉച്ചയോടെ പകൂരിലെത്തിയ അഗ്‌നിവേശ് ഹോട്ടലില്‍ നിന്ന വിശ്രമത്തിനു ശേഷം പുറത്തേക്കിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്.

ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്ന മുദ്രാവാക്യം വിളികളുമായാണ് ആക്രമണം അഴിച്ചു വിട്ടത്. അതേസമയം, തന്നെ ആക്രമിക്കാനുണ്ടായതിന്റെ കാരണം അറിയില്ലെന്ന് അഗ്‌നിവേശ് മാധ്യമങ്ങളോട് പറഞ്ഞു. താനൊരു സമാധാന സ്‌നേഹിയാണെന്നും അക്രമങ്ങള്‍ക്കും താന്‍ എതിരാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

രാജ്യത്തു നടക്കുന്ന ആള്‍കൂട്ടാക്രമണങ്ങള്‍ക്കെതിരെ പാര്‍ലമെന്റ് നിയമം പാസാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട് മണിക്കൂറുകള്‍ക്കമാണ് ജാര്‍ഖണ്ഡില്‍ ഇങ്ങനെയൊരു ആക്രമണമുണ്ടായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News