കോഴിക്കോട്: എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിന് വധഭീഷണി.

ഇടതുപക്ഷനിരീക്ഷകനായ അനീഷ് ഷംസുദീന്‍ എന്ന യുവാവിനെയാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയത്. തന്റെ നാട്ടുകാരനായ ഷാനവാസ് എന്നയാളാണ് ഭീഷണി ഉയര്‍ത്തിയതെന്നും അനീഷ് ഫേസ്ബുക്കില്‍ കുറിച്ചു.


അനീഷ്പറയുന്നത് ഇങ്ങനെ:

ഫീഷണിയുമായ് വന്നിട്ടുണ്ട് എന്‍ ഡി എഫ് തീവ്രവാദികള്‍.

എന്റ നാട്ടില്‍ തന്നെയുള്ള ഒരുത്തനാണു Shanavas Kodiyan. നാട്ടിലെ വാട്‌സപ്പ് ഗ്രൂപ്പില്‍ മറ്റോരോ എഴുതിയ എന്തൊക്കെയൊ ഞാന്‍ എഴുതിയതാണെന്ന് അടിചിറക്കി. അന്ന് എല്ലാരും കൂടി തേച് വിട്ടു. പിറ്റേ ദിവസം എന്റ ഒരു കൂട്ടുകാരന്റെ അടുത്ത് വന്ന് ഫുള്‍ ഭീഷണി

‘ ഞങ്ങള്‍ക്ക് കേസൊന്നും ഒരു വിഷയമല്ല എന്നറിയാല്ലൊ. മഹാരാജാസിലെ സംഭവം അറിയാമല്ലൊ. അവനു ലാസ്റ്റായിട്ട് ( എനിക്ക് ) ഒരു വാണിംഗ് കൂടി കൊടുക്കും. ഞങ്ങള്‍ക്കെതിരെ എഴുതുന്നത് നിറുത്തിയില്ലെങ്കില്‍ പിന്നെ വാണിംഗ് ഉണ്ടാവില്ല ‘ എന്നൊക്കെയാണു ഭീഷണി .

എന്നെ അനുകൂലിച് സംസാരിച ഖത്തറിലുള്ള ഒരു സുഹൃത്തിനെ ഇന്ന് വിളിച്ച് ഭീഷണി.

‘ അവനെ ( എന്നെ ) ഒന്ന് പേടിപ്പിച്ചിരുന്നു. അതുകൊണ്ട് അവന്‍ എഴുത്ത് നിറുത്തി. നീയും നിറുത്തണം ‘ എന്ന്

ടാ .. ചള്ള് ചെക്കാ, ആദ്യം ഇതൊക്കെ എന്നോട് നേരിട്ട് ഒന്ന് പറയാന്‍ പഠിക്ക്. അല്ലാതെ എന്നെ ഭീഷണിപ്പെടുത്തുന്നത് നാട്ടുകാര്‍ പറഞ്ഞ് ഞാന്‍ അറിയണം എന്നൊക്കെ പറഞ്ഞാല്‍ ഇത്രേം വലിയ തീവ്രവാദി ടീമുകളായ നിങ്ങള്‍ക്ക് തന്നെ നാണക്കേടല്ലെ.

പണിയെടുക്കാതെ പിരിവെടുത്ത് ജീവിക്കുന്ന നിന്നെക്കുറിച്ച് കൂടുതല്‍ എന്നെക്കൊണ്ട് പറയിപ്പിക്കല്ലെ.

ഭീഷണിയാണെങ്കില്‍…
എഴുതാന്‍ തന്നെ തീരുമാനം

പോയി തരത്തില്‍ കളിക്കെടാ