ലക്ഷ്യം കൈവരിക്കുന്നതില്‍ നിലവിലെ നേതൃത്വം ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുന്നു; കെഎസ്ആര്‍ടിസിയെ പിന്തുണച്ച് സുശീല്‍ ഖന്ന

കെഎസ്ആര്‍ടിസി മാനേജ്മെന്‍റിനെ പിന്തുണച്ച് സര്‍ക്കാര്‍ നിയോഗിച്ച ഏകാംഗകമ്മീഷന്‍ അംഗം സുശീല്‍ ഖന്ന.

ലക്ഷ്യം കൈവരിക്കുന്നതില്‍ നിലവിലെ നേതൃത്വം ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുന്നതായി ഖന്ന.

മാനേജ്മെന്‍റിനെതിരെ എതിര്‍പ്പുകള്‍ ഉയരുന്നത് സ്വഭാവികമാണെന്നും യൂണിയന്‍ നേതൃത്വവും ,മാനേജ്മെന്‍റും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും.

യൂണിയനും ,മാനേജ്മെന്‍റും പരസ്പരം പോരടിച്ചാല്‍ കമ്പനിയെ രക്ഷിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായുളള ചര്‍ച്ചകള്‍ക്ക് തിരുവനന്തപുരത്ത് എത്തിയതായിരുന്നു സുശീല്‍ ഖന്ന

കെസ്ആര്‍ടിസിയുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ നിയോഗിച്ച പ്രൊഫസര്‍ സുശീല്‍ ഖന്ന തന്‍റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നതിന് മുന്നോടിയായുളള കൂടികാ‍ഴ്ച്ചക്കാണ് തലസ്ഥാനത്ത് എത്തിയത്.

തിരുവനന്തപുരത്ത് കെസ്ആര്‍ടിസി ആസ്ഥാനത്ത് എത്തിയ സുശീല്‍ ഖന്ന മാനേജിംഗ് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരിയുമായി കൂടികാ‍ഴ്ച്ച നടത്തി.

കോര്‍പ്പറേഷന്‍റെ നിലവിലെ വരുമാനവും, പുതിയ പരിഷ്കാരങ്ങളെ പറ്റിയും കൂടികാ‍ഴ്ച്ചയില്‍ വിഷയമായി.

കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ ടോമിന്‍തച്ചങ്കരിയെ പിന്തുണച്ച് സുശീല്‍ ഖന്ന പിന്തുണച്ചു.

ലക്ഷ്യം കൈവരിക്കുന്നതില്‍ നിലവിലെ നേതൃത്വം ഇഛാശക്തിയോടെ പ്രവര്‍ത്തിക്കുന്നതായി അദ്ദേഹം പറഞ്ഞു.വരുമാനം കൂടിയത് എടുത്ത് പറഞ്ഞായിരുന്നു അദ്ദേഹത്തിന്‍റെ പിന്തുണ.

യൂണിയന്‍ നേതൃത്വവും, മാനേജ്മെന്‍റും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് സുശീല്‍ ഖന്ന കൂട്ടിചേര്‍ത്തു.

മാനേജ്മെന്‍റിനെതിരെ എതിര്‍പ്പുകള്‍ ഉയരുന്നത് സ്വഭാവികമാണ്. യൂണിയനും ,മാനേജ്മെന്‍റും പരസ്പരം പോരടിച്ചാല്‍ കമ്പനിയെ രക്ഷിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

എംഡിയെ നിയന്ത്രിക്കാന്‍ പ്രൊഫഷണല്‍സ് ഉള്‍പ്പെട്ട ബോര്‍ഡ് ഒാഫ് ഡയറക്ട‍ഴ്സ് വേണം, ബോര്‍ഡ് എംഡിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, ടാര്‍ജറ്റും നല്‍കണമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

കമ്പനിയെ സ്വന്തം കാലില്‍ നിര്‍ത്തുക എന്നതാനാണ് എല്ലാവരും പ്രഥമപരിഗണന വേണ്ടതെന്നും അദ്ദേഹം ഒാര്‍മ്മിപ്പിച്ചു

വരുന്ന ദിവസങ്ങളില്‍ കേരളത്തില്‍ തുടരുന്ന സുശീല്‍ ഖന്ന യൂണിയന്‍ നേതാക്കളുമായും, മാനേജ്മെന്‍റുമായും തുടര്‍ ചര്‍ച്ച നടത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News