അഞ്ചലിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നതിന് തെളിവ്. അഞ്ചലിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നതിന് തെളിവ്.

നിലവില്‍ അറസ്റ്റിലായ രണ്ട് പേര്‍ മാത്രമേ കൃത്യത്തില്‍ പങ്കെടുത്തിട്ടുള്ളൂ എന്ന ഉറച്ച നിലപാടിലാണ് പൊലീസ്

ജൂണ്‍ 24 ന് വൈകിട്ട് ആശുപത്രിക്കിടക്കിയില്‍ വച്ച് മണിക് റോയ് പീപ്പിൾ ടിവിയോട് സംസാരിച്ചു. കോഴിയുമായി നടന്ന് പോകവെ വഴിയില്‍ വച്ച് ഒരാള്‍ തടഞ്ഞു.

പിന്നീട് ഇയാള്‍ മറ്റൊരാളെ ബൈക്കില്‍ വിളിച്ച് വരുത്തി. ഇവര്‍ രണ്ട് പേരും ചേര്‍ന്ന് ആദ്യം മര്‍ദ്ദിച്ചു.

അതിന് ശേഷം രണ്ട് പേര്‍ വീണ്ടുമെത്തി അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു.

ബംഗാളിയായതിനാലാണ് തന്നെ ഇവര്‍ സംശയിച്ചതെന്നും മണിക് പറയുന്നു. ഇത് അന്ന് രാത്രി തന്നെ മണിക് റോയി അഞ്ചല്‍ പൊലീസിന് നല്കിയ മൊഴിയുടെ പകര്‍പ്പ്.

ദ്വിഭാഷിയുടെ സഹായത്തോടെ പൊലീസ് എഴുതി തയ്യാറാക്കിയ ഈ മൊഴിയിലും നാല് പേരുടെ കാര്യം മണിക് പറയുന്നു.

പക്ഷേ ഇന്ന് അറസ്റ്റിലായ ശശിധരക്കുറുപ്പിലും ആസിഫിലും അന്വേഷണം അവസാനിപ്പിക്കരുതെന്ന ആവശ്യം ശക്തമായി.