ഇന്ത്യ ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം.

ജോ റൂട്ടിന്റെ സെഞ്ച്വറിയില്‍ ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം അനായാസം പിന്‍തുടര്‍ന്ന ഉംഗ്ലണ്ട് 44. 3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്റെയും ജോറൂട്ടിന്റെയും ബാറ്റിംഗ് മികവാണ് ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് അനായാസ ജയം നേടിക്കൊടുത്തത്.

ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 256 എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍ നേടി.

ജെയിംസ് വിന്‍സ് (27 പന്തില്‍ 27), ജോണി ബെയര്‍ സ്‌റ്റോ (13 പന്തില്‍ 30) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്റെയും ജോറൂട്ടിന്റെയും കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്.

പരമ്പരയിലെ ആദ്യ മത്സരം മാത്രമാണ് ഇന്ത്യയ്ക്ക് വിജയിക്കാന്‍ കഴിഞ്ഞത് രണ്ടാം മത്സരം 86 റണ്‍സിന് ഇംഗ്ലണ്ട് വിജയിച്ചിരുന്നു.