മഴ കനത്തുതന്നെ; എറണാകുളം കോട്ടയം ഇടുക്കി ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി; നാല് ജില്ലകളില്‍ ഭാഗിക അവധി

ചൊവ്വാഴ്ച രാത്രിയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ചയും കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

എംജി, കാലിക്കറ്റ്, കേരള സര്‍വകലാശാലകള്‍ ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി പുതുക്കിയ തിയ്യതികള്‍ പിന്നീട് അറിയിക്കും.

ആലപ്പുഴയിൽ ശക്തമായ മഴയും കടൽക്ഷോഭവും തുടരുന്നതിനാൽ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലെ പ്രഫഷനൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 18നു കലക്ടർ അവധി പ്രഖ്യാപിച്ചു.

ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ ദുരിതാശ്വാസക്യാംപുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും അവധിയായിരിക്കും.

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, മുകുന്ദപുരം താലൂക്കുകളിലെയും തൃശൂർ വെസ്റ്റ്, ചേർപ്പ് എന്നീ ഉപവിദ്യാഭ്യാസ ജിലകളിലെയും പ്ലസ്ടു വരെയുള്ള സ്കൂളുകൾക്കും (സിബിഎസ്ഇ, ഐസിഎസ്ഇ എന്നിവ ഉൾപ്പെടെ 18നു ജില്ലാ കലക്ടർ ടി.വി.അനുപമ അവധി പ്രഖ്യാപിച്ചു.

ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. പകരം ഓഗസ്റ്റ് 4 പ്രവൃത്തി ദിനമായിരിക്കും.

പത്തനംതിട്ടയിലെ തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കുകളിലെ പ്രഫഷനൽ കോളജുകൾ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു.

എംജി സർവകലാശാല ജൂലൈ 18നു നിശ്ചയിച്ച പിജിയുടെ ഒന്നാം അലോട്മെന്റും യുജിയുടെ നാലാം അലോട്മെന്റും കോളജിൽ ഹാജരാകേണ്ട തീയതിയും നീട്ടിവച്ചു. പുതുക്കിയ തീയതിയും ഷെഡ്യൂളും പിന്നീടറിയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News