തൃശ്ശൂര്‍ ടോള്‍ പ്ലാസയില്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെയും അനുയായികളുടേയും അക്രമം.

ടോള്‍ പ്ലാസ വഴി കടന്നുപോയ എംഎല്‍എയോട് ജീവനക്കാര്‍ ടോള്‍ ചോദിച്ചതാണ് പ്രകോപനത്തിന് കാരണമായത്.

ടോള്‍ പ്ലാസയിലെ ടോള്‍ ബാരിയര്‍ ഒടിച്ച ശേഷം ടോള്‍ നല്‍കാതെ എംഎല്‍എയും കൂട്ടരും കടന്നുപോയി.

ബാരിയര്‍ തകര്‍ത്തതില്‍ യാതൊരു തെറ്റുമില്ലെന്നും ആര് കുറ്റം പറഞ്ഞാലും തനിക്ക് കുഴപ്പമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഇന്നലെ രാത്രി 11 30ഓടെയാണ് സംഭവം. അധികൃതര്‍ പുതുക്കാട് പൊലീസില്‍ പരാതി നല്‍കി.