പുതിയ റേഷന്‍ കാര്‍ഡ്; തെറ്റ് തിരുത്താനും അപേക്ഷകള്‍ക്കും ഓണ്‍ലൈന്‍ സംവിധാനമൊരുക്കി സര്‍ക്കാര്‍

പുതിയ റേഷൻ കാർഡുകൾക്ക് അപേക്ഷിക്കുവാനും കാർഡിലെ തെറ്റുകൾ തിരുത്തുവാനും ഓൺലൈൻ സംവിധാനമൊരുക്കി സംസ്ഥാനസർക്കാർ.

കൂടാതെ ഇതിനായി മൊബൈൽ ആപ്പും പൊതുവിതരമ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.വെമ്പ് സൈറ്റിന്റെയും മൊബൈൽ ആപ്പിന്റെയും ഉദ്ഘാടനം ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി തിലോത്തമൻ തിരുവനന്തപുരത്ത് നിർവഹിച്ചു.

റേഷൻ കാർഡിന് അപേക്ഷയുമായി സിവിൽ സപ്ലൈസ് ഓഫീസുകളിൽ കയറി ഇറങ്ങുന്ന സാധരണ ജനങ്ങളുടെ ബൂദ്ധിമുട്ട് കണക്കിലെടുത്താണ് സർക്കാർ ഓൺലൈൻ സംവിധാനവുമായി രംഗത്തെത്തുന്നത്.

റേഷൻ കാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി മൊബൈൽ ഫോണിലൂടെയും ഇന്റർനെറ്റിലൂടെയും ലഭ്യമാകും.

civilsupplieskerala.gov.in വെബ്സൈറ്റിൽ പുതിയ റേഷൻ കാർഡിന് അപേക്ഷിക്കാനും ,കാർഡിലെ തെറ്റുകൾ തിരുത്താനുമുൾപ്പടെയുള്ള സേവനങ്ങൾ ലഭ്യമാകും.

മൊബൈൽ ഫോണിൽ download ചെയ്യുന്ന എന്റെ റേഷൻ കാർഡ് എന്ന് മൊബൈൽ ഫോൺ ആപ്ലിക്കേഷനിലൂടെയും ഈ സേവനങ്ങൾ സാധ്യമാകും.

വെബ് സൈറ്റിന്റെയും മൊബൈൽ ആപ്ലിക്കേഷന്‍റെയും ഉദ്ഘാടനം മന്ത്രി പി.തിലോത്തമൻ തിരുവനന്തപുരത്ത് നിർവഹിച്ചു.

പുതിയ റേഷൻ കാർഡിനായി വെമ്പ് സൈറ്റുവഴി ആദ്യ അപേക്ഷ നൽകിയ സ്റ്റേറ്റ് ഇൻഫോമാറ്റിക്ക് ഡയറക്ടർ മോഹൻദാസിന് മന്ത്രി റേഷൻ കാർഡും നൽകി.

അക്ഷയകേന്ദ്രങ്ങൾ വ‍ഴി പുതിയ റേഷൻകാർഡിനുള്ള അപേക്ഷക്ക് 50രൂപയും തെറ്റുതിരുത്തുന്നതിന് 35 രൂപയും മാത്രമാണ് ചിലവു വരുന്നത്.

നിലവിൽ തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴ് താലൂക്കിലും മാത്രമാകും ഇ സേവനം ലഭ്യമാക്കുക.

വരും ദിവസങ്ങളിൽ സേവനം മറ്റ് താലൂക്കുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here