
തിരുവനന്തപുരം: ശശി തരൂര്‍ എംപിക്കെതിരെ ആര്‍എസ്എസ് നടത്തുന്ന ആക്രമണം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
എന്നാല്‍ സ്വന്തം എംപിയായ തരൂരിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസിനു മടിയാണ്. ആര്‍എസ്എസിന് മുന്നില്‍ കോണ്‍ഗ്രസ് ഭയന്ന് മുട്ടിടിച്ചു നില്‍ക്കുകയാണ്. കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ സമീപനമാണ് ഇതിലൂടെ പുറത്തുവന്നത്.
ആര്‍എസ്എസിനും മോഡി സര്‍ക്കാരിനുമെതിരെ തരൂര്‍ പറഞ്ഞ കാര്യം നേരത്തെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയില്‍ പറഞ്ഞിരുന്നു.
അന്ന് പാര്‍ട്ടി യെച്ചൂരിക്ക് പിന്തുണ നല്‍കി. അതിനാല്‍ സംഘപരിവാര്‍ പ്രശ്‌നമുണ്ടാക്കിയില്ല. എന്നാല്‍ തരൂരിന് കോണ്‍ഗ്രസ് പിന്തുണ നല്‍കിയില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കം മൃദു ഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ഐഎസിന്റെ ഇന്ത്യന്‍ പതിപ്പാണ് എസ്ഡിപിഐ എന്നും കോടിയേരി പറഞ്ഞു. എസ്ഡിപിഐയുടെ കാര്യത്തില്‍ ജാഗ്രത വേണം. രാഷ്ട്രീയ പാര്‍ട്ടികളില്‍ എസ്ഡിപിഐ നുഴഞ്ഞു കയറിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടിയേരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here