ഇംഗ്ലണ്ടിനെതിരായ ഏകദിനം ധോണിയുടെ ഇംഗ്ലണ്ടിലെ അവസാന പര്യടനമാകുമോ? രണ്ടാം ഏകദിനത്തില്‍ ധോണിയുടെ മെല്ലെ പോക്കും സ്ലോ ഇന്നിംഗ്‌സുമാണ് ഇന്ത്യയ്ക്ക് തോല്‍വി സമ്മാനിച്ചതെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ധോണി വിരമിക്കുന്നുവെന്ന അഭ്യൂഹം  സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.

ഇംഗ്ലണ്ടിനോട് പരാജയമേറ്റു വാങ്ങി പോകവെ മത്സരത്തില്‍ ഉപയോഗിച്ച പന്ത് അംപയറുടെ കൈയില്‍ നിന്ന് ധോണി വാങ്ങിയിരുന്നു. ധോണിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തായതോടെയാണ് ധോണിയുടെ വിരമിക്കല്‍ ചര്‍ച്ചയാകുന്നത്.

2014ല്‍ ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ ബോളിന് പകരം സ്റ്റെപെടുത്തുകൊണ്ടായിരുന്നു ധോണി പവലിയനിലേക്ക് മടങ്ങിയത്. അതിനുശേഷമാണ് ആസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ അപ്രതീക്ഷിതമായി താരം വിരമിക്ക്ക പ്രഖ്യാപിച്ചത്.

ഈ സംഭവത്തിനോട് സാമ്യപ്പെടുത്തിയാണ് ധോണി വിരമിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.