തിരുവനന്തപുരം: പൊന്നോണത്തിന്റെ വരവറിയിച്ചുകൊണ്ട് സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബമ്പറിന്റെ പ്രകാശനം തിരുവനന്തപുരത്ത് നടന്നു.

പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് ടിക്കറ്റിന്റെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്.

ഇത്തവണ നറക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുന്നത് പത്തുകോടി രൂപയാണ്. രണ്ടാം സമ്മാനം അഞ്ചുകോടി രൂപയും. 250 രൂപയാണ് ടിക്കറ്റ് വില. ഇന്നുമുതല്‍ ടിക്കറ്റ് വിപണിയില്‍ ലഭ്യമാകും.

ഭാഗ്യക്കുറി ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മ്മാല്‍ പി ആര്‍ ജയപ്രകാശ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു