ദില്ലി: കുമ്പസാര പീഡനക്കേസിലെ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

വൈദികര്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. വൈദികരുടെ ലൈംഗിക ശേഷി പരിശോധന വരെ നടത്തണമെന്ന് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടു.

ഒന്നാം പ്രതിയായ ഫാദര്‍ എബ്രഹാം വര്‍ഗീസും നാലാം പ്രതിയായ ഫാദര്‍ ജെയ്‌സ് കെ ജോര്‍ജ്ജും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി ചില അസൗകര്യങ്ങളാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി വെക്കുകയായിരുന്നു.