ക്യാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവം; കേസിന്റെ വിചാരണ നീട്ടികൊണ്ട് പോകാന്‍ പിസി ജോര്‍ജ്ജിന്റെ ശ്രമം

തിരുവനന്തപുരം: ക്യാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസിന്റെ വിചാരണ നീട്ടികൊണ്ട് പോകാന്‍ പിസി ജോര്‍ജ്ജിന്റെ ശ്രമം. കുറ്റപത്രം സമര്‍പ്പിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും എംഎല്‍എ ഇതുവരെ കോടതിയില്‍ ഹാജരായി ജാമ്യം എടുത്തിട്ടില്ല.

നിയമസഭാ ക്യാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തിലാണ് പിസി ജോര്‍ജ്ജിനും, സാഹായി തോമസ് ജോര്‍ജ്ജിനുമെതിരെ മ്യൂസിയം സമ്പ് ഇന്‍സ്‌പെക്ടര്‍ സുനില്‍ തിരുവനന്തപുരം ജുഢീഷ്യല്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ഏഴ് സാക്ഷികളെയും, ഏഴ് അനുബന്ധരേഖകളും കുറ്റപത്രത്തിന്റെ ഭാഗമായി സമര്‍പ്പിച്ചിട്ടുണ്ട്.

2017 ഫെബ്രുവരി 27 ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

നിയമസഭാ ക്യാന്റീന്‍ ജീവനക്കാരനും വട്ടിയൂര്‍ക്കാവ് സ്വദേശിയായ മനുവിനെ ഭക്ഷണം കൊണ്ടുവരാന്‍ വൈകിയതിന് പിസി ജോര്‍ജ്ജും സഹായിയും ചേര്‍ന്ന് അസഭ്യം പറയുകയും, മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

2017 മെയില്‍ ആണ് പിസിജോര്‍ജ്ജിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിസി ജോര്‍ജ്ജ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി കേസിന്റെ തുടര്‍നടപടികള്‍ തടഞ്ഞിരിക്കുകയാണ്.

കേസ് ആഗസ്റ്റ് 9ന് വീണ്ടും കോടതി പരിഗണിക്കും. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ ഹൈക്കോടിതിയെ സമീപ്പിച്ചതായും തനിക്കെതിരായ ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പിസി ജോര്‍ജ്ജ് പീപ്പിളിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News