മന്‍മോഹന്‍ സിംഗിന്‍റെ നവലിബറല്‍ നയം തെറ്റ്; ഇടത് സാമ്പത്തികനയത്തെ പിന്തുണച്ച് വി എം സുധീരന്‍

മന്‍മോഹന്‍സിംഗിന്‍റെയും കോണ്‍ഗ്രസിന്‍റെയും നവലിബറല്‍ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച് വി എം സുധീരന്‍. നെഹ്റുവും ഇന്ദിരയും നടപ്പിലാക്കിയ നയങ്ങളിലേക്ക് കോണ്‍ഗ്രസ് തിരികെ പോകണമെന്നും സുധീരന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

യുപിഎ സര്‍ക്കാരുകളുടെ സാമ്പത്തികനയങ്ങളെയും അതിന് നേതൃത്വം നല്‍കിയ മന്‍മോഹന്‍സിംഗിനെയും തള്ളിപ്പറയുന്നതായിരുന്നു വിഎം സുധീരന്‍റെ നിലപാട്.

ബാങ്കിംഗ് ദേശസാല്‍ക്കരണം നടപ്പിലാക്കുകയും എല്‍ഐസി ആരംഭിക്കുകയും ചെയ്ത ഇന്ദിരയെയും നെഹ്റുവിനെയും കോണ്‍ഗ്രസ് പിന്തുടരണമെന്ന സുധീരന്‍റെ നിലപാട് യുപിഎ സര്‍ക്കാരുകളുടെ നവലിബറല്‍ സാമ്പത്തികനയങ്ങളെ തള്ളിപ്പറയലായി മാറി.

ബാങ്കിംഗ് മേഖലയിലെ കിട്ടാക്കടം വള‍രുന്നത് കോര്‍പ്പറേറ്റുകള്‍ കാരണമാണെന്നും ഇതിനുപിന്നില്‍ പ‍ഴയ മന്‍മോഹന്‍സിംഗ് കാലത്തെ സാമ്പത്തിക നയങ്ങളാണെന്നും തുറന്നു സമ്മതിച്ച സുധീരന്‍റെ പ്രസ്താവന കോണ്‍ഗ്രസിന്‍റെ തെറ്റായ നയത്തിനെതിരായ ഇടതുപക്ഷത്തിന്‍റെ വിമര്‍ശനത്തിനുള്ള അംഗീകാരം കൂടിയായി.

നാളിതുവരെ പൂര്‍ണമനസ്സോടെ യുപിഎ സര്‍ക്കാരിന്‍റെ സാമ്പത്തിക നയം തെറ്റായി എന്ന് കോണ്‍ഗ്രസ് തുറന്നു പറയുന്നില്ലെങ്കിലും 2014 ലോക്സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ കനത്ത തിരിച്ചടിക്ക് പ്രധാന കാരണം ഈ സാമ്പത്തിക നയം കൂടിയായിരുന്നു.

2019 ല്‍ ഏത് സാമ്പത്തികനയം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് കോണ്‍ഗ്രസ് തന്നെ ചര്‍ച്ചചെയ്യുമ്പോ‍ഴാണ് പ‍ഴയ നിലപാടുമായി മുന്നോട്ട് പോകുന്നത് ആത്മഹത്യാപരമെന്ന ഓര്‍മ്മപ്പെടുത്തല്‍ സുധീരന്‍ നടത്തിയിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News