പൊലീസിനെതിരായ പരാതികൾ പരിഗണിക്കുന്നതിന് പ്രത്യേക സമിതി; കോടതി നിർദ്ദേശം പോലീസ് കംപെയിന്‍റ് അതോറിറ്റിയുടെ പ്രവര്‍ത്തനത്തിന് വിഘാതമാകുന്നു

പോലീസിനെതിരായ പരാതികൾ പരിഗണിക്കുന്നതിന് പ്രത്യേക സമിതി വേണമെന്ന കോടതി നിർദ്ദേശം മൂലം പോലീസ് കംപെയിന്‍റ് അതോറിറ്റിയുടെ പ്രവര്‍ത്തനത്തിന് വിഘാതമാകുന്നു.

അതോറിറ്റി അന്വേഷിച്ച 24 പരാതികളിൽ തുടർനടപടി സ്റ്റേ ചെയ്ത ഹൈക്കോടതി, പുറപ്പെടുവിച്ച നിർദ്ദേശങ്ങളാണ് അതോറിറ്റിക്ക് തിരിച്ചടിയായത്.

കോടതി ഉത്തരവ് മറികടന്നുന്നതിന് നിയമഭേദഗതി വേണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകി കാത്തിരിക്കുകയാണ് പോലീസ് കംപ്ലെയിന്‍റ് അതോറിറ്റി.

പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതികൾ പരിശോധിക്കുകയും നടപടി ആവശ്യമെങ്കിൽ സർക്കാരിന് ശുപാർശയും നൽകാന്‍ ചുമതലപ്പെട്ട പോലീസ് കംപ്ലെയിൻസ് അതോറിറ്റിയുടെ പ്രവര്‍ത്തനമാണ് നിലവില്‍ താളം തെറ്റിയിരിക്കുന്നത്.

അതോറിറ്റി അന്വേഷിച്ച 24 പരാതികളിൽ തുടർനടപടി സ്റ്റേ ചെയ്ത ഹൈക്കോടതി, ഇതോടൊപ്പം പുറപ്പെടുവിച്ച മാര്‍ഗ്ഗ നിർദ്ദേശങ്ങളാണ് അതോറിറ്റിയുടെ പ്രവര്‍ത്തനത്തിന്
തിരിച്ചടിയായത്.

പോലീസ് ആക്ടിലെ മാർഗ്ഗനിർദ്ദേശമനുസരിച്ച് അഞ്ച് അംഗങ്ങള്‍ ഉളള സമിതി വേണം പോലീസ് ഉദ്യോഗസ്ഥര്‍ ആരോപണവിധേയരായ പരാതികൾ പരിശോധിക്കേണ്ടത് എന്നായിരുന്നു കോടതി നിർദ്ദേശം. എന്നാല്‍ ഇത് പ്രായോഗികമല്ലെന്നും നിയമഭേദഗതി വേണമെന്നും ആവശ്യപ്പെട്ട് അതോറിറ്റി സർക്കാരിന് കത്ത് നൽകി കാത്തിരിക്കുകയാണ് .

2012ൽ രൂപീകരിച്ച അതോറിറ്റി ചുരുക്കത്തിൽ അന്വേഷണമോ, പരാതി സ്വീകരിക്കലോ, സ്റ്റാഫുകളോ ഇല്ലാതെ ദുരവസ്ഥയിലാണ് അതോറിറ്റിയുടെ പ്രവര്‍ത്തനമെന്ന് നിലവിലെ ചെയര്‍മാന്‍ ജസ്റ്റിസ് വികെ മോഹനന്‍ പറഞ്ഞു

6 വർഷത്തിനിടെ പോലീസിനെതിരായ 3602 പരാതികളിൽ 3200ലധികം പരാതികൾ അതോറിറ്റി തീർപ്പാക്കിതായും ജസ്റ്റിസ് മോഹനന്‍ കൂട്ടിചേര്‍ത്തു. മനുഷ്യാവകാശ പ്രശ്നങ്ങളും മോഡേണ്‍ പോലീസിങ്ങ് എന്ന വിഷയത്തില്‍ വരുന്ന ജൂലൈ 25 ദേശീയസെമിനാര്‍ തിരുവനന്തപുരത്ത് ചേരുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ , സുപ്രീം കോടതി മുന്‍ ജഡജി ഗോപാല്‍ ഗൗഡ എന്നീവര്‍ സെമിനാറിന്‍റെ ഭാഗമാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News