പെരുമ്പാവൂരില്‍ വാഹനാപകടം; അഞ്ച് മരണം

പെരുമ്പാവൂരില്‍ ടൂറിസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ ഇടുക്കി ഏലപ്പാറ സ്വദേശികളാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു.

ആന്ധ്രയില്‍ നിന്നുളള അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ്സുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. അമിതവേഗമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

വ്യാഴാഴ്ച അര്‍ദ്ധരാത്രി 12.50ഓടെ പെരുന്പാവൂര്‍- കാലടി പാതയിലെ കാരിക്കോട് വച്ചായായിരുന്നു അപകടം. ആന്ധ്രയില്‍ നിന്നുളള അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ്സുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ യാത്രക്കാരായ ഇടുക്കി ഏലപ്പാറ സ്വദേശികളാണ് മരിച്ചത്.

പുത്തന്‍പുരയ്ക്കല്‍ യേശുദാസിന്‍റെ മകന്‍ ജെറീഷ്, ജീനീഷ്, വിജയന്‍, കിരണ്‍, ഉണ്ണി എന്നിവരാണ് മരിച്ചത്. ജെറിന്‍റെ സാഹോദരന്‍ ജിബിന്‍, സുജിത് എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവര്‍ അപകട നില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ജിബിനെ ഒമാനിലേക്ക് യാത്ര അയയ്ക്കാന്‍ നെടുന്പാശേരി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു സംഘം. മൂന്ന് വാഹനങ്ങളിലായാണ് ഇവര്‍ സഞ്ചരിച്ചത്.

ഇതില്‍ ഏറ്റവും പിന്നിലുളള കാര്‍ കാരിക്കോട് കൊടുംവളവില്‍ വച്ച് ടൂറിസ്റ്റ് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ആഘാതത്തില്‍ കാര്‍ ബസ്സിനുളളിലേക്ക് കയറിപ്പോയി.

അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കാറിന്‍റെ അമിതവേഗമാണ് അപകട കാരണമെന്നാണ് വ്യക്തമാകുന്നത്. അമിത വേഗതയില്‍ വളവ് തിരിയുന്ന കാര്‍ എതിരെനിന്നും വരുന്ന ബസ്സിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറുന്നതും വ്യക്തമാണ്.

സംഭവസ്ഥലത്ത് വച്ച് തന്നെ അഞ്ച് പേരും മരിച്ചു. ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. കനത്ത മഴ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തി.

മണിക്കൂറുകള്‍ക്ക് ശേഷമാണ് ബസ്സ് റോഡില്‍ നിന്നും മാറ്റിയത്. ഇവിടെ അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.

മുന്നറിയിപ്പ് ബോര്‍ഡുകളോ വേഗത കുറയ്ക്കുന്നതിനുളള സംവിധാനങ്ങളോ പ്രദേശത്ത് ഉടന്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel