ശബരിമലയിലെ സ്ത്രീ പ്രവേശനം; ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും

ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും.

ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ ആര്‍.എഫ്. നരിമാന്‍, ഇന്ദു മല്‍ഹോത്ര, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ശബരിമല പൊതു ക്ഷേത്രമാണെങ്കില്‍ സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശമല്ലേയെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം നിരീക്ഷണം നടത്തിയിരുന്നു.

ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ഹര്‍ജിക്കാരുടെ വാദം പൂര്‍ത്തിയായെങ്കിലും അമികസ് ക്യൂറിയും തിരുവിതാംകൂര്‍ ദേവസ്വ ബോര്‍ഡുമടക്കമുള്ളവരുടെ വാദം ഇനിയും കഴിയാനുണ്ട്.

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ അനൂകൂലിക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News