കാവലുണ്ട് കേരളം; അഭിമന്യുവിന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു; 23 കോടിയേരി തറക്കല്ലിടും

മഹരാജാസിന്റെ പോരാളി അഭിമന്യിവിന്റെ കുടുംബത്തിന് കൊട്ടക്കാമ്പൂരില്‍ വീടൊരുങ്ങുന്നു. വീട് നിര്‍മ്മിക്കുന്നതിനായി പാര്‍ട്ടി വാങ്ങിയ സ്ഥലത്ത് 23ാം തിയ്യതി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തറക്കല്ലിടും.

അഭിമന്യുവിന്റെ കുടുംബത്തിന്റെ സംരക്ഷണം സിപിഐഎം ഏറ്റെടുത്തിരുന്ന ഇതിനെ തുടര്‍ന്ന് ഇടുക്കി എറണാകുളം ജില്ലാ കമ്മിറ്റികള്‍ ഹുണ്ടികാ പിരിവിലൂടെ സമാഹരിച്ച തുകകൊണ്ടാണ് വീട് നിര്‍മ്മിക്കാന്‍ കൊട്ടക്കാമ്പൂരില്‍ സ്ഥലം വാങ്ങിയത്.

അഭിമന്യുവിന്റെ കുടുംബ സഹായ ഫണ്ടിലേക്ക് കേരളത്തിന്റെ നാനാ തുറകളില്‍ നിന്നും നല്ല രീതിയിലുള്ള സഹായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അഭിമന്യുവിന്റെ നാട്ടില്‍ അവന്റെ ഓര്‍മ്മയ്ക്കായി സ്ഥാപിക്കുന്ന വായനശാലയിലേക്കുള്ള പുസ്തകങ്ങള്‍ സമാഹരിക്കുന്നതിനുള്ള ക്യാമ്പയ്‌നും ദിവസങ്ങള്‍ കഴിയും തോറും കൂടുതല്‍ സ്വീകാര്യമായിക്കൊണ്ടിരിക്കുകയാണ്.

മന്ത്രി എം എം മണി, ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍, എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, എസ്എഫ്ഐ നേതാക്കളായ സച്ചിന്‍ദേവ്, വി എ ബിനീഷ്, എസ് രാജേന്ദ്രന്‍ എംഎല്‍എ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News