അപ്രതീക്ഷിതമായി എത്തിയ സമ്മാനം കണ്ട്, ലെസ്‌ലി ഫെര്‍നാണ്ടസ് ഞെട്ടി. പിറന്നാള്‍ ദിനത്തില്‍ ലഭിച്ചത് ഒരു ആഡംബരക്കാര്‍. അതിന്‍റെ വിലയോ ഒരു കോടിയിലധികം.
ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിലാണ് ലസ്ലിക്ക് ആഡംബര കാര്‍ ലഭിച്ചത് . ദുബായില്‍ താമസക്കാരനായ ലെസ്‌ലി ഫെര്‍നാണ്ടസിന്‍റെ പിറന്നാല്‍ ദിനത്തിലാണ് ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ നറുക്കെടുപ്പും നടന്നത്.
ജന്മ ദിനത്തില്‍ കിടിലനൊരു സമ്മാനം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് ദുബായില്‍ എഞ്ചിനീയറായ
ലെസ്‌ലി. 1689 സീരീസിലെ 1211 ടിക്കറ്റിലൂടെ ബിഎംഡബ്യു എക്‌സ് 6 കാറാണ് ലെസ്‌ലിക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത് ഒരു കോടിയിലധികം രൂപയാണ് ബിഎംഡബ്യു എക്‌സ് 6 കാറിന് ഇന്ത്യയില്‍ വില.
താന്‍ ആദ്യമായി എടുത്ത ടിക്കറ്റിലൂടെയാണ് ഈ സമ്മാനം ലഭിച്ചതെന്നും, പിറന്നാള്‍ ദിനത്തില്‍ ഇങ്ങനെയൊരു സമ്മാനം ലഭിച്ചതില്‍ സന്തോഷമെന്നുമായിരുന്നു ലസ്ലി പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here