പ്രതിഷേധത്തെ തുടര്‍ന്ന് നിലപാട്മാറ്റി ദേവസ്വം ബോര്‍ഡ്; പുതിയ നിലപാട് ചൊവ്വാ‍ഴ്ച സുപ്രീം കോടതിയെ അറിയിക്കും

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്.

തങ്ങള്‍ സര്‍ക്കാറിനൊപ്പമാണെന്നും പുതിയ നിലപാട് ചൊവ്വാ‍ഴ്ച കോടതിയെ അറിയിക്കുമെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞു.

ശബരിമലയില്‍ ആര്‍ത്തവത്തിന്‍റെ പേരില്‍ സ്ത്രീകളെ പ്രവേശിക്കുന്നതില്‍ നിലനില്‍ക്കുന്ന വിവേചനത്തിനെതിരായിരുന്നു സര്‍ക്കാര്‍ നിലപാട്.

ശബരിമല പ്രവേശനങ്ങലുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിവേചനങ്ങള്‍ പുനപരിശോധിക്കണമെന്നും കോടതിയും നിലപാടെടുത്തിരുന്നു.

ക‍ഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ശബരിമല പൊതുക്ഷേത്രമാണെങ്കില്‍ എല്ലാവര്‍ക്കും പ്രവേശനം നല്‍കണമെന്നും, സ്ത്രീകള്‍ക്ക് എന്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രവേശനം നല്‍കാത്തതെന്നും സുപ്രീംകോടതി ചോദിച്ചിരുന്നു.

ഇത് ഭരണഘടനാ ലംഘനമെന്ന നിരൂക്ഷണവും സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുമുണ്ടായി.സംബന്ധിച്ച സുപ്രീം കോടതി നിരീക്ഷണം സ്വാഗതം ചെയ്യുന്നതായി വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ.

സ്ത്രീകൾക്ക് ആരാധനാ സ്വാതന്ത്ര്യം നൽകണമെന്നും ജോസഫൈൻ പ്രതികരിച്ചു.സുപ്രീംകോടതിയുടെ നിരീക്ഷണം അങ്ങേയറ്റം പ്രസക്തവും ചിന്തോദ്ദീപകുമാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഫെയ്സ്ബുക്കിലൂടെ നിലപാട് വ്യക്തമാക്കി.

എന്നാല്‍ രണ്ടുമണിക്ക് കേസ് പരിഗണിച്ചപ്പോള്‍ സ്ത്രീ പ്രവേശനവുമായി നിലനില്‍ക്കുന്നത് വിവേചനമല്ല വിശ്വാസത്തിന്‍റെ ഭാഗമായ വിലക്കാമെന്നുമാണ് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു.

ഇതിനേ തുടര്‍ന്ന് ദേവസ്വം മന്ത്രി കടകംപള്ളി ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ദേവസ്വം ബോര്‍ഡ് സ്വതന്ത്രമാണ് എന്നാലും എന്തുകൊണ്ട് ഇത്തരം നിലപാട് സ്വികരിച്ചുവെന്ന് ബോര്‍ഡിനോട് ആരായുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ദേവസ്വംബോര്‍ഡ് നിലപാട് മാറ്റിയത്. പുതിയ നിലപാട് ചൊവ്വാ‍ഴ്ച കോടതിയെ അറിയിക്കുമെന്നും ബോര്‍ഡ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News