‘ഞാന്‍ ഏറ്റവും ഭയക്കുന്ന ബൗളര്‍ അയാളാണ്; അയാളുടെ ബോളുകളെ നേരിടാന്‍ എനിക്ക് ഭയമാണ്’; സ്മൃതി മന്ദാന പറയുന്നു

സ്മൃതി മന്ദാനയെയും വനിതാ ക്രിക്കറ്റ് ടീമിനെയും  അത്ര പെട്ടന്നൊന്നും  ആര്‍ക്കും മറക്കാന്‍ സാധിക്കില്ല. ക്രിക്കറ്റ് പുരുഷന്മാരുടെ ആധിപത്യം മാത്രമുള്ളയിടമല്ലെന്നും,  പെണ്‍കുട്ടികള്‍ക്കും ഏറെ സാധ്യതയുള്ള മേഖലയാണെന്നും ഇന്ത്യക്കാര്‍ക്ക് മനസിലാക്കിക്കൊടുത്തത്  സ്മൃതി മന്ദാനയും കൂട്ടരുമായിരുന്നു.

ലോക വനിതാ ക്രിക്കറ്റില്‍ വമ്പന്‍ പ്രകടനമായിരുന്നു ഇന്ത്യന്‍ ടീം നടത്തിയത്.  ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ ഫൈനല്‍ വരെയെത്തി ടീമിന്‍റെ പ്രകടനം. മികച്ച പ്രകടനം പുറത്തെടുത്ത സ്മൃതി മന്ദാന ആരാധകരുടെ പ്രിയപ്പെട്ടവളായി.

ബാറ്റിങ്ങില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ പുറത്തെടുത്ത സ്മൃതി നേരിടാന്‍ ഏറ്റവും ഭയക്കുന്ന ബൗളര്‍ ആരാണെന്ന ചോദ്യത്തിന്  മിച്ചല്‍ സ്റ്റാര്‍ക്കാണെന്ന് ചൂണ്ടിക്കാട്ടുന്നു.

“ഞാന്‍ ഏറ്റവും ഭയക്കുന്ന ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് . ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. എനിക്ക് ഭയമാണ് സ്റ്റാര്‍ക്കിന്‍റെ  ബൗളിങ്ങിനെ. “വേഗതയുള്ളബൗളിങ്ങാണ് സ്റ്റാര്‍ക്കിന്റെത്. 150 കിലോമീറ്ററില്‍ അധികം”.  അത്രയും വേഗതയുള്ള പന്തുകളെ നേരിടാന്‍ ഭയമാണെന്നും  സ്മൃതി കൂട്ടിച്ചേര്‍ക്കുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഹാന്‍സം ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയെക്കുറിച്ചും സ്മൃതി മനസ്സു തുറന്നു.  വിരാട് കൊഹ്ലി മികച്ച ക്രിക്കറ്ററാണെന്നും, തുടര്‍ച്ചയായി ഫോം കണ്ടെത്താന്‍ കൊഹ്ലിക്ക് ക‍ഴിയുന്നുണ്ടെന്നും കൊഹ്ലിയുടെ ബാറ്റിങ്ങ് ഇഷ്ടമാണെന്നും  സ്മൃതി  വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here