ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഹോട്ടലില്‍ ടിപ്പായി നല്‍കിയത് ഇരുപത്തിയൊന്നര രക്ഷം രൂപ. ടിപ്പ് കണ്ട് ഹോട്ടല്‍ ജീവനക്കാരുടെ കണ്ണുതളളി. ഗ്രീസിലെ പലപ്പനീസ് പ്രവിശ്യയിലുളള ആഢംബര ഹോട്ടലിലാണ് സംഭവം.

ലോകകപ്പില്‍ പോര്‍ച്ചുഗല്‍ തോറ്റു പുറത്തായതിന് പിന്നാലെയാണ് റൊണാൾഡോ കുടുംബസമേതം ഗ്രീസിലെത്തിയത്. പുതിയ ഫുട്ബാൾ സീസൺ തുടങ്ങുന്നതിന് മുമ്പ് അവധി ആഘോഷിക്കുകയായിരുന്നു കുടുംബം.

ഏകദേശം 31, 500 ഡോളര്‍ ടിപ്പായി നല്‍കിയ റൊണാൾഡോ തുക ഹോട്ടലിലെ ജീവനക്കാര്‍ക്ക് തുല്യമായി വീതിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടു. കുടുംബവുമൊന്നിച്ച് ഹോട്ടലില്‍ ഭക്ഷണത്തിനിരിക്കുന്ന ഫോട്ടൊ ഇന്‍സ്റ്റ ഗ്രാമില്‍ റൊണാൾഡോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് റൊണാൾഡോയുെട ട്രാന്‍ഫര്‍ ചര്‍ച്ചകൾ നടന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.അടുത്ത സീസണില്‍ യുവാന്‍റസിന് വേണ്ടിയാണ് റൊണാൾഡോ പന്ത് തട്ടുക.

റയല്‍മാഡ്രിലില്‍നിന്ന് എണ്ണൂറ് കോടി രൂപയ്ക് യുവാന്‍റസ് റൊണാൾഡോയെ സ്വന്തമാക്കുകയായിരുന്നു. ഫുട്ബോളിന് പുറമെ കാരുണ്യ പ്രവര്‍ത്തികളിലൂടെ ആരാധകരെ ഞെട്ടിക്കാറുളള റൊണാൾഡോ ഒരിക്കല്‍ കൂടി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.