അയോദ്ധ്യ കേസ്; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

അയോദ്ധ്യ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും.കേസ് ഭരണഘടനാ ബെഞ്ചിന് വിടണമോ എന്ന കാര്യത്തിലാണ് വാദം പുരോഗമിക്കുന്നത്.

എന്നാല്‍ ഭരണഘടന ബെഞ്ചിന് വിടണമെന്ന വാദത്തെ ഷിയ വഖഫ് ബോര്‍ഡ് എതിര്‍ത്തിട്ടുണ്ട്. 2ഏക്കര്‍ 77 സെന്റ് ഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ 13 അപ്പീലുകളാണ് സുപ്രീം കോടതിയിലുള്ളത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ബഹുഭാര്യത്വ വിഷയം ഭരണഘടനാ ബെഞ്ചിന് വിടുമ്പോള്‍ എന്തുകൊണ്ട് ഇത്ര സുപ്രധാനപരമായ കേസ് മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നുവെന്ന് മുസ്ലീം സംഘടനകള്‍ ചോദിച്ചിരുന്നു.

എന്നാല്‍ എല്ലാവരുടെയും വാദം കേട്ടതിനു ശേഷം മാത്രമേ കേസ് ഭരണഘടനാ ബെഞ്ചിന് വിടുന്ന കാര്യങ്ങള്‍ തീരുമാനിക്കുകയുള്ളുവെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News