കനത്ത മ‍ഴയെ തുടർന്ന് തൃശൂര്‍ വണ്ടൂരില്‍ വീട് തകര്‍ന്ന് അച്ഛനും മകനും മരിച്ചു. ചേനക്കല വീട്ടില്‍ അയ്യപ്പന്‍ (70), ബാബു (45) എന്നിവരാണ് മരിച്ചത്.

ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. മണ്ണ് കൊണ്ടു നിര്‍മ്മിച്ച വീട് തുടര്‍ച്ചയായ മ‍ഴയില്‍ തകര്‍ന്നു വീ‍ഴുകയായിരുന്നു.

രാവിലെ അയല്‍വാസികളാണ് വീട് തകര്‍ന്ന് കിടക്കുന്നത് കണ്ടതും ഫയര്‍ഫോ‍ഴ്സിനെ അറിയിച്ചതും. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹങ്ങള്‍ പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി