കിടിലന്‍ ലുക്കില്‍ ചെറു കാറുകളുമായി മാരുതി; റെനോ ക്വിഡിന് വെല്ലുവിളി

വില കുറഞ്ഞ ചെറുകാറുകളെ വിപണിയിലിറക്കി വാഹനപ്രേമികളെ ഞെട്ടിക്കാന്‍ വീണ്ടും മാരുതി. ആള്‍ട്ടോ, സെലറിയോ, വാഗണ്‍ആര് തുടങ്ങിയ ചെറുകാറുകളുടെ ശ്രേണിയിലേക്ക് ഇതാ മാരുതിയുടെ വക ഒരു പുത്തന്‍ മോഡല്‍ .

Y1K എന്ന കോഡ്‌നാമത്തിലുള്ള ചെറുകാറിനെ അണിയറയില്‍ ഒരുക്കുകയാണ് മാരുതി. ആള്‍ട്ടോയ്ക്കും വാഗണ്‍ആറിനും ഇടയിലെ വിടവു പുതിയ ചെറുകാര്‍ നികത്തും.

2018 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി പ്രദര്‍ശിപ്പിച്ച ഫ്യൂച്ചര്‍ എസ് കോണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ ചെറുകാറിനെ കമ്പനി.

പ്രാരംഭ ക്രോസ്ഓവര്‍ മോഡലായാകും ചെറുകാറിനെ കമ്പനി വിപണിയില്‍ കൊണ്ടുവരിക. ആള്‍ട്ടോ K10 -ന് പകരമായായിരിക്കും മാരുതി Y1K നിരയില്‍ മിന്നിത്തിളങ്ങുക.

അതേസമയം ആള്‍ട്ടോ K10 -ലുള്ള 1.0 ലിറ്റര്‍ എഞ്ചിന്‍ പുതിയ കാറിലും തുടരുമെന്നാണ് സൂചന.
അഞ്ചു സ്പീഡ് മാനുവല്‍ കാറില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായിരിക്കും.

ഒരുപക്ഷെ എഎംടി ഗിയര്‍ബോക്‌സിനെയും മോഡലില്‍ കമ്പനി നല്‍കിയേക്കും. ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പുതിയ മോഡല്‍ കമ്പനി നിരത്തിലറിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News