പുത്തന്‍ ലുക്കില്‍ ഹോണ്ട; ജാസിന്‍റെ ഫെയ്‌സ്‌ലിഫ്റ്റ് നിരത്തിലേക്ക്

2018 ഹോണ്ട ജാസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയാരംഭിച്ചു. 7.35 ലക്ഷം രൂപയാണ് പുതിയ ജാസ് മോഡലിന്‍റെ പ്രാരംഭ വില. ഏറ്റവും ഉയര്‍ന്ന ജാസ് മോഡല്‍ 9.29 ലക്ഷം രൂപ വിലയിലാണ് ലഭ്യമാവുക.

പുതുക്കിയ അകത്തളം, കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയാണ് പുതിയ ജാസിന്റെ പ്രധാന സവിശേഷതകള്‍. പുറംമോടിയില്‍ ഒരുങ്ങിയിട്ടുള്ള ചെറിയ മിനുക്കുപ്പണികളും ശ്രദ്ധേയമാണ്.

മൂന്നുവര്‍ഷം മുമ്പ് ഇന്ത്യയില്‍ എത്തിയ മൂന്നാം തലമുറ ജാസിന് ഹോണ്ട നല്‍കുന്ന ആദ്യ അപ്‌ഡേറ്റാണിത്. പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ പുതിയ ജാസ് ഫെയ്‌സ്‌ലിഫ്റ്റിലുണ്ട്. V, VX വകഭേദങ്ങളില്‍ മാത്രമെ ജാസ് പെട്രോള്‍ ലഭ്യമാവുകയുള്ളു.

S, V, VX വകഭേദങ്ങളാണ് ജാസ് ഡീസലില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇനി മുതല്‍ ഡീസല്‍ മോഡലിലുള്ള S വകഭേദത്തിലുള്ള ജാസാണ് പുറത്തിറങ്ങുക.

ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ആന്റി – ലോക്ക് ബ്രേക്കിംഗ് സംവിധാനം, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, 15 ഇഞ്ച് സ്റ്റീല്‍ വീല്‍, നാലു സ്പീക്കര്‍ ഓഡിയോ സംവിധാനമുള്ള 3.5 ഇഞ്ച് സ്‌ക്രീന്‍ ഇതിന്‍റെ പ്രത്യേകതയാണ്.

ഓഡിയോ കണ്‍ട്രോള്‍ ബട്ടുണുള്ള സ്റ്റീയറിംഗ് വീല്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, റിയര്‍ ഡിഫോഗര്‍ എന്നിവയെല്ലാം പ്രാരംഭ ജാസ് S മോഡലിന്റെ വിശേഷങ്ങളാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News