എന്‍ഡിഎ വിശ്വാസക്കുരുക്കില്‍; ബിജെപിക്ക് വന്‍ തിരിച്ചടി; ശിവസേന വിട്ടുനില്‍ക്കും

എന്‍ഡിഎ വിശ്വാസക്കുരുക്കില്‍. ബിജെപിക്ക് വന്‍ തിരിച്ചടി ശിവസേന വിട്ടുനില്‍ക്കും.

ലോക്സഭയില്‍ ഇന്ന് നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് തീരുമാനം. ഇന്ന് രാവിലെ ചേര്‍ന്ന പാര്‍ലമെന്‍റമറി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം.

ശിവസേനക്ക് പുറമെ ബിജെഡിയും ടിആര്‍എസ്സും നടപടികളില്‍ നിന്നും വിട്ടുനില്‍ക്കും. വിശ്വാസവോട്ടെടുപ്പിന്‍മേലുള്ള ചര്‍ക്ക് സമയം അപര്യാപ്തമാണെന്നും കോണ്‍ഗ്രസ് അറിയിച്ചു.

ടിആര്‍എസ്സിന് 11 ഉം ബിജെഡിക്ക് 20 അംഗങ്ങളാണ് ലോക്സഭയിലുള്ളത്. അവിശ്വാസ പ്രമേയത്തിന്‍മേല്‍ വൈകുന്നേരം ആറുമണിക്ക് വേട്ടെടുപ്പ് നടക്കും. ഏ‍ഴുമണിക്ക് പ്രധാനമന്ത്രി മറുപടി പറയും

ശിവസേനക്ക് ലോക്സഭയില്‍ 18 സീറ്റുകളാണ് ഉള്ളത്. എതോടെ എന്‍ഡിഎയുടെ പിന്‍തുണ 295 ആയി ചുരുങ്ങി.

2003ല്‍ അന്നത്തെ വാജ്പേയ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിനു ശേഷം കേന്ദ്രസര്‍ക്കാര്‍ നേരിടുന്ന ആദ്യ അവിശ്വാസ പ്രമേയമാണിത്.

ഫലത്തില്‍ ബിജെപിക്കെതിരേയുള്ള അവിശ്വാസ പ്രമേയം വിജയിക്കണമെങ്കില്‍ പാര്‍ലമെന്റിലെ ബിജെപി ഇതര പാര്‍ട്ടികളെല്ലാം അവിശ്വാസത്തെ പിന്തുണക്കേണ്ടിവരും.

129 അംഗങ്ങളാണ് ആകെ പ്രതിപക്ഷത്തുള്ളത്. ഇതുവരെ തീരുമാനമെടുക്കാത്ത ബിജെഡി ടിആര്‍എസ് എസ്പി എന്നിവര്‍ പിന്തുണച്ചാലും ഈ സംഖ്യ 166 ആയെ ഉയരൂ.

സഭയില്‍ എന്‍ഡിഎയ്ക്ക് 314 അംഗങ്ങളുടെ പിന്‍തുണയുണ്ടെങ്കിലും ശിവസേന വിട്ടുനില്‍ത്തുന്നതോടെ ഇത് 295 ആയി ചുരുങ്ങി

എന്‍.ഡി.എ ഘടകകക്ഷികളായ ശിരോമണി അകാലിദള്‍, ലോക്ജനശക്തി പാര്‍ട്ടി, നിതീഷ് കുമാറിന്റെ ജെ.ഡി.യു എന്നീ പാര്‍ട്ടികള്‍ സര്‍ക്കാരിനെ പിന്തുണയ്ക്കും.

സഭയിലെ അംഗ ബലമനുസരിച്ച് ചര്‍ച്ചയില്‍ 3 മണിക്കൂര്‍ 38 മിനുട്ട് സംസാരിക്കാന്‍ ബിജെപിക്ക് സമയം അനുവദിച്ചിട്ടുണ്ട്.

എന്നാല്‍ കോണ്‍ഗ്രസിനാകട്ടെ 38 മിനുട്ട് മാത്രമാണ് സമയമുള്ളത്. ചര്‍ച്ചക്കുള്ള മറുപടിയും പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കും പ്രധാന മന്ത്രി വൈകുന്നേരം എഴുമണിയോടെ മറുപടി പറയും.

തെലുങ്ക് ദേശം പാര്‍ട്ടിയുടെ എംപി കെസിനേനി ശ്രീനിവാസയാണ് അവിശ്വാസ പ്രമേയത്തിന് അനുമതി തേടിയത്. അവിശ്വാസത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നു പറഞ്ഞ ടിഡിപി എംപി ദിവാകര്‍ റെഡ്ഢി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിര്‍ദേശ പ്രകാരം ചര്‍ച്ചയില്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here