ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച് സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായി പോലീസ് ഹൈക്കോടതിയെ അറിയിച്ചു.

ലഭിച്ച വിവരങ്ങള്‍ ഇപ്പോള്‍ പൂര്‍ണ്ണമായി വെളിപ്പെടുത്താനാവില്ലെന്നും സമയം വേണമെന്നും പോലീസ് വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് അടുത്ത മാസം രണ്ടിലേക്ക് മാറ്റി.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജസ്‌നയുടെ സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഇതിനിടെ അന്വേഷണ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം തേടിയ ആളെക്കുറിച്ച് അന്വേഷിക്കാന്‍ കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചു.

അന്വേഷണം സംബന്ധിച്ച എല്ലാ വിവരങ്ങള്‍ ആരാഞ്ഞു കൊണ്ടുള്ള വിവരാവകാശ അപേക്ഷ ലഭിച്ചതായി പോലീസ് കോടതിയെ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് വിവരാവകാശ അപേക്ഷകനെ കുറിച്ചും അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശം നല്‍ക