രാജ്യാന്തര ഡോക്യൂമെന്‍ററി-ഹ്രസ്വചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

പതിനൊന്നാമത് രാജ്യാന്തര ഡോക്യൂമെന്‍ററി – ഹ്രസ്വചലച്ചിത്രമേളയ്ക്ക് ഇന്ന് അനന്തപുരിയിൽ തിരിതെളിയും. വൈകുന്നേരം 6 ന് കൈരളി തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും.

മേളയിലെ പ്രഥമ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്‌കാരം ആനന്ദ് പട്‌വര്‍ദ്ധന് മുഖ്യമന്ത്രി സമ്മാനിക്കും. മികച്ച ലോംഗ് ഡോക്യൂമെന്‍ററിക്ക് ഓസ്‌കാര്‍ കഥേതര വിഭാഗത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. 200 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

64 മത്സര ചിത്രങ്ങള്‍ ഉള്‍പ്പെടെ 200 ചിത്രങ്ങളാണ് ഇനിയുള്ള 5 ദിവസം പ്രേക്ഷകർക്ക് മുന്നിലെത്തുക. ലോങ് ഡോക്യുമെന്‍ററി, ഷോര്‍ട്ട് ഡോക്യുമെന്‍ററി, ഷോര്‍ട്ട് ഫിക്ഷന്‍, ക്യാമ്പസ് ഫിലിം എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍.

ഇതിനു പുറമെ 13 മ്യൂസിക് വീഡിയോകളും 9 അനിമേഷന്‍ ചിത്രങ്ങളും മേളയിലുണ്ടാകും. കൈരളി, ശ്രീ, നിള എന്നീ മൂന്നു തിയേറ്ററുകളിലായാണ് പ്രദര്‍ശനം. വൈകീട്ട് 6ന് കൈരളി തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഒൗദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.

മേളയിലെ പ്രഥമ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്‌കാരം പ്രശസ്ത ഡോക്യൂമെന്‍ററി സംവിധായകൻ ആനന്ദ് പട്‌വര്‍ദ്ധന് മുഖ്യമന്ത്രി സമ്മാനിക്കും. മികച്ച ലോംഗ് ഡോക്യൂമെന്‍ററിക്ക് ഓസ്‌കാര്‍ കഥേതര വിഭാഗത്തിലേക്ക് നേരിട്ട് പ്രവേശനം നൽകുന്ന മേള കൂടിയാകും ഇത്.

പ്രസിദ്ധ ഡോക്യുമെന്‍ററി സംവിധായകന്‍ രാകേഷ് ശര്‍മ്മ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയാകും. ചടങ്ങിന് ശേഷം ഉദ്ഘാടന ചിത്രമായ ഹ്യൂമന്‍ ഫ്‌ളോ പ്രദര്‍ശിപ്പിക്കും. ചൈന, പലസ്തീന്‍, ജര്‍മ്മനി, അമേരിക്ക, സംയുക്ത സംരഭമായ ഹ്യൂമന്‍ ഫ്‌ളോയില്‍ 23 രാജ്യങ്ങളിലെ അഭയാര്‍ത്ഥികളുടെ ജീവിത കാഴ്ചകളാണ് ഐ വൈവേ പ്രമേയമാക്കിയിരിക്കുന്നത്. മേള 24 ന് സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here