വീട് വിട്ടിറങ്ങിയ അസം സ്വദേശിയായ 12 കാരി മലപ്പുറം ചില്‍ഡ്രന്‍സ് ഹോമില്‍

വീട് വിട്ടിറങ്ങിയ അസം സ്വദേശിയായ 12 കാരി ചില്‍ഡ്രന്‍സ് ഹോമില്‍. പെരിന്തല്‍മണ്ണ- പാട്ടാമ്പി റോഡില്‍ തൂതയില്‍നിന്ന് കണ്ടെത്തിയ അസം സ്വദേശിയായ 12 വയസ്സുകാരിയെ മലപ്പുറം ചൈല്‍ഡ് ലൈനിന് കൈമാറി.

വ്യാഴാഴ്ച വൈകീട്ട് റോഡില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലിസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണ പോലിസ് സ്ഥലത്തെത്തി.

പോലിസാണ് കുട്ടിയെ ചൈല്‍ഡ് ഹോമിലേക്ക് മാറ്റിയത്. മണ്ണാര്‍ക്കാട് ആര്യമ്പാവ് കോഴിഫാമിലാണ് കുട്ടിയുടെ പിതാവ് ജോലി ചെയ്യുന്നത്. അച്ഛനോട് പിണങ്ങി താമസസ്ഥലത്തുനിന്ന് ഇറങ്ങിയെന്നാണ് കുട്ടി ചൈല്‍ഡ് ലൈനില്‍ നല്‍കിയ മൊഴി.

പിതാവിനെ വിളിച്ചുവരുത്തിയെങ്കിലും കൂടെ പോവാന്‍ താല്‍പ്പര്യമില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ വെള്ളിമാട് കുന്ന് ഗവ.ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here