പീഡന വിവരം മറച്ചുവെച്ചു; ജോസ് മാവേലി അറസ്റ്റില്‍

ജനസേവ ശിശു ഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അറസ്റ്റില്‍.ജനസേവയില്‍ നടന്ന പീഡന വിവരം മറച്ചുവെച്ചുവെന്നതുള്‍പ്പടെയുള്ള കേസിലാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.പീഡന വിവരം മറച്ചുവെച്ചതിന് ജനസേവയിലെ കമ്പ്യൂട്ടര്‍ അധ്യാപകനായ റോബിനെയും, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച 19കാരനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

3 വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്.അതേക്കുറിച്ച് ക്രൈം ബ്രാഞ്ച് പറയുന്നതിങ്ങനെ. പ്രായപൂര്‍ത്തിയാകാത്ത 3 ആണ്‍കുട്ടികളെ ജനസേവയിലെ തന്ന അന്തേവാസിയായ 16കാരന്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി. ഇക്കാര്യം പീഡനത്തിനിരയായവർ ചെയർമാനായ ജോസ് മാവേലിയെയും കമ്പ്യൂട്ടർ അധ്യാപകനായ റോബിനെയും അറിയിച്ചിരുന്നു.

എന്നാൽ ഇരുവരും ഈ വിവരം പോലീസിനെയോ ചൈൽഡ് ലൈനിനെയോ അറിയിച്ചില്ല. ഇതെ തുടർന്ന് ഇവർക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.തുടർ നടപടിയെന്ന നിലയിലാണ് കുട്ടികളെ പീഡിപ്പിച്ച അന്തേവാസി ഉൾപ്പടെ 3 പേരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു.

കൂടാതെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കുട്ടികളെ ജനസേവയിലെത്തിച്ച് ഇവരുടെ ഫോട്ടൊ എടുത്ത് പ്രദർശിപ്പിച്ച് അനധികൃതമായി പണം സമ്പാദിച്ചതിനും ജോസ് മാവേലിക്കെതിരെ കേസെടുത്തിരുന്നു.

ജനസേവ ശിശുഭവൻ സർക്കാർ ഏറ്റെടുത്തിരുന്നു.ഇത് ചോദ്യം ചെയ്ത് ജോസ് മാവേലി സമർപ്പിച്ച ഹർജി ഹൈക്കോടതി നേരത്തെ പരിഗണിക്കവെ ജനസേവയിൽ പീഡനം നടക്കുന്നുവെന്ന കുട്ടികളുടെ മൊഴി ഉൾപ്പടെയുള്ള സത്യവാങ്മൂലം സർക്കാർ സമർപ്പിച്ചിരുന്നു. ഇതിന് മറുപടി നൽകാൻ കഴിയാതെ ജനസേവ ഹർജി പിൻവലിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News