പ്രിയയോ രാഹുലോ; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിങ്ങായ ചോദ്യം ഇതാണ്

ആരുടെ കണ്ണിറുക്കലിലാണ് ജനം വീണു പോയത്. പ്രിയാ വാര്യരുടേയോ അതോ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയൊ. രാഹുല്‍ ഗാന്ധിയുടെ കണ്ണിറുക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിങ്ങായിരിക്കുന്നത്.

ലോകസഭയില്‍  പ്രസംഗിച്ച ശേഷം  മോദിയെ ആശ്ലേഷണം ചെയ്തതിന് പിന്നാലെ സിറ്റില്‍ വന്നിരുന്നാണ് രാഹുല്‍ സഹപ്രവര്‍ത്തകരെ കണ്ണിരുക്കി കാണിച്ചത്.  ഈ കണ്ണിറുക്കലിനെ പ്രിയാ വാര്യരുടെ കണ്ണിറുക്കലുമായാണ് സോഷ്യല്‍ മീഡിയ താരതമ്യം ചെയ്യുന്നത്.

അഡാര്‍ ലൗ എന്ന സിനിമയില്‍ മാണിക്യ മലര്‍ എന്ന ഗാനത്തിനിടെയാണ്  പ്രിയാ വാര്യരുടെ കണ്ണിറുക്കല്‍ പുറത്ത് വന്നത്. രാഹുലിന്റെയോ പ്രിയയുടെയോ എതാണ് ഏറ്റവും നല്ല കണ്ണിറുക്കൽ എന്നാണ്  പലരും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News