കേരള സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം; ചെയര്‍പേഴ്‌സണായി ശ്യാമിലി ശശികുമാറും ജനറല്‍ സെക്രട്ടറിയായി ശ്രീജിത്തും

തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയ്ക്ക് ഗംഭീരവിജയം. മത്സരം നടന്ന മുഴുവന്‍ ജനറല്‍ സീറ്റുകളിലും എസ്എഫ്‌ഐ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

ചെയര്‍പേര്‍സണായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് മൂന്നാംവര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിനി ശ്യാമിലി ശശികുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ജനറല്‍ സെക്രട്ടറി ആയി പാളയം സംസ്‌കൃത കോളേജ് വിദ്യാര്‍ഥി ആര്‍എസ് ശ്രീജിത്ത് തിരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയര്‍മാനായി ആലപ്പുഴ എസ്ഡി കോളേജിലെ അജയ് എസ് പണിക്കറും, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ഗവേഷക വിദ്യാര്‍ത്ഥി ആയ ജോണ്‍ വില്യംസും, ഗവ: കോളേജ് ടീച്ചര്‍ എഡ്യൂക്കേഷന്‍ തൈക്കാടിലെ വിദ്യാര്‍ഥിനി ആയ മീര എസ് മോഹനും തെരഞ്ഞെടുക്കപ്പെട്ടു.

ജോയിന്റ് സെക്രട്ടറിമാരായി സെന്റ് സിറില്‍ കോളേജിലെ ജോര്‍ജ് ജേക്കബും, കരുനാഗപ്പള്ളി ഗവ: ആര്‍ട്‌സ് കോളേജിലെ എല്‍ ഹരിലാലും തെരഞ്ഞെടുക്കപ്പെട്ടു.

എക്‌സിക്യൂട്ടീവ് അംഗങ്ങളായി എഎല്‍ അഭിരാം, അരവിന്ദ് എംഎസ്, അസീദ് കരീം ഹുസൈന്‍, സൂരജ്.എസ്, അമ്പാടി.എസ്, ഗോകുല്‍രാജ്.എം.എസ്, യദുമോഹനന്‍, എ.അമല്‍, ഹാഷിം.എസ്, ആഷിക്.എം.ഷെരീഫ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

നേരത്തെ അക്കൗണ്ട്‌സ് കമ്മിറ്റി എതിരില്ലാതെ തന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എഐഎസ്എഫ്-കെഎസ്‌യു സഖ്യത്തെ പരാജയപ്പെടുത്തിക്കൊണ്ടാണ് എസ്എഫ്‌ഐ ചരിത്രവിജയം കരസ്ഥമാക്കിയത്.

സമരോത്സുകമായ മതനിരപേക്ഷത, സമരസപ്പെടാത്ത വിദ്യാര്‍ഥിത്വം’ എന്നത മുദ്രാവാക്യമുയര്‍ത്തിയായിരുന്നു എസ്എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here