ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പരാമര്‍ശം നടത്തിയ മോദിക്കെതിരെ സഭയില്‍ പ്രതിപക്ഷ ബഹളം.

ഇടതുപക്ഷവും തൃണമൂല്‍ കോണ്‍ഗ്രസും നടുത്തളത്തില്‍ എത്തി പ്രതിഷേധിക്കുകയാണ്. ഇതിനിടയില്‍ ടിഡിപി എംപിമാര്‍ മോദിക്ക് നേരെ നടന്നടുത്തു.

അതേസമയം, മോദി പ്രസംഗം തുടരുകയാണ്.

റഫേല്‍ ഇടപാടില്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്ന് മോദി വാദിച്ചു. വളരെ സുതാര്യമായി നടന്ന ഇടപാടാണ് റാഫേല്‍ കരാര്‍ എന്നും മോദി പറഞ്ഞു.