
നരേന്ദ്ര മോദി സര്‍ക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസ പ്രമേയം നാടകീയ രംഗങ്ങള്‍ക്കൊണ്ട് ശ്രദ്ധേയമായി.
2003 ല്‍ വാജ്‌പേയ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വന്നതിനു ശേഷം നീണ്ട 15 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ലോക്‌സഭയില്‍ മറ്റൊരു അവിശ്വാസ പ്രമേയം വന്നത്.
പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള ബലപരീക്ഷണത്തിനാണ് ഇന്നലെ ലോകസഭ വേദിയായത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ പരസ്പരം രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു.
ഇതില്‍ പ്രത്യേകിച്ചും പരസ്പരമുള്ള ആരോപണങ്ങളായിരുന്നു ശ്രദ്ധേയം. അവിശ്വാസ പ്രമേയമാണ് ചര്‍ച്ചയ്‌ക്കെടുത്തത്തെങ്കിലും പ്രധാന ചര്‍ച്ച പരസ്പരമുള്ള ആരോപണമായിരുന്നു.
പരസ്പര മുന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാനുള്ള വേദി മാത്രമായി മാറുകയായിരുന്നു ലോക്‌സഭ.
കണക്കുകളിലെ കളികള്‍ കൊണ്ട് എന്‍ഡിഎ സര്‍ക്കാരിനെതിരെ താഴെ വീഴ്ത്താന്‍ സാധിക്കില്ലെന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എല്ലാവര്‍ക്കും അറിയുന്നത് തന്നെയാണ്.
എന്നാല്‍ അവിശ്വാസ പ്രമേയത്തിലൂടെ പ്രതിപക്ഷം ഒന്നും നേടിയിട്ടില്ലെന്ന് പറയാന്‍ സാധിക്കില്ല. പ്രതിപക്ഷം ഐക്യം കൂട്ടിയുറപ്പിക്കുക എന്ന ദൗത്യം അവിശ്വാസ പ്രമേയത്തിലൂടെ പ്രതിപക്ഷത്തിന് സാധിച്ചു.
എന്നാല്‍ കാല്‍ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്ന സാഹചര്യം എന്‍ഡിഎയ്ക്കുണ്ടാവുന്നുണ്ട്. കഴിഞ്ഞ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിലൂടെ ടിഡിപി എന്‍ഡിഎ വിട്ടിരുന്നു.
വ്യക്തമായ മേല്‍കോയ്മ സഭയിലുണ്ടെങ്കിലും ഘടകകക്ഷിയായ ശിവസേന നിര്‍ണായക ഘട്ടത്തില്‍ കൈ ഒഴിഞ്ഞത് മോദി സര്‍ക്കാരിന് തിരിച്ചടി തന്നെയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here